സംരംഭകര്‍ക്ക് വായ്പയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്

തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ് വായ്പകള്‍ ലഭിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ജോലി കണ്ടെത്താനല്ല, സ്വന്തമായി സംരംഭം വളര്‍ത്താനാണ് ആഗ്രഹമെങ്കില്‍ ആ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉണ്ട്. തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ബാങ്കുകള്‍ വഴി വായ്പ നല്‍കാന്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകള്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അപേക്ഷകള്‍ വളരെ കുറച്ചു മാത്രമാണ് ലഭിക്കുന്നത്.

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേഡ് അണ്‍ എംപ്ലോയ്ഡ് (കെസ്റു), മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് എന്നീ പദ്ധതികള്‍ വഴിയാണ് സഹായം. കെസ്റുവിന് വായ്പയുടെ 20 ശതമാനവും ജോബ് ക്ലബ്ബ് പദ്ധതിയില്‍ 25 ശതമാനവും സബ്സിഡിയാണെന്ന നേട്ടവും ഉണ്ട്.

നിലവില്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 സ്വയം തൊഴില്‍ പദ്ധതികളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത്. വ്യക്തിഗത സംരംഭമായ കെസ്റു, സ്വയം തൊഴില്‍ സംരംഭ കൂട്ടായ്മയായ മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് ജോബ് ക്ലബ്, നവജീവന്‍, ശരണ്യ പദ്ധതി, കൈവല്യ പദ്ധതി എന്നിവയാണ് 5 പദ്ധതികള്‍. വ്യക്തമായ ഒരു സംരംഭകത്വ ആശയം കയ്യിലുള്ളവര്‍ക്ക് ഈ വായ്പകള്‍ക്കായി അപേക്ഷിക്കാം. ഇതില്‍ കെസ്റു, മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് ജോബ് ക്ലബ്, നവജീവന്‍ എന്നിവ ബാങ്കുകള്‍ മുഖേന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പിലാക്കുന്ന പദ്ധതികളാണ്.

വ്യക്തിഗത സംരംഭങ്ങള്‍ക്കായുള്ള വായ്പ പദ്ധതിയാണ് കെസ്റു. പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 20 ശതമാനം സബ്സിഡി ഉണ്ടാകും. പദ്ധതിയിലൂടെ നിലവില്‍ 748 സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിച്ചത്. രണ്ടോ അതില്‍ കൂടുതല്‍ പേര്‍ക്കോ ഒരുമിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് ജോബ് ക്ലബ്. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 25 ശതമാനം സബ്സിഡിയായി ലഭിക്കും.

തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ് ബാങ്കുകള്‍ വഴി സഹായം നല്‍കുന്നത്. 2000 മുതല്‍ ഇതുവരെ കെസ്റുവില്‍ 14,386 പേര്‍ക്കായി സബ്‌സിഡി ഇനത്തില്‍ 20,38,53,718 രൂപയാണ് നല്‍കിയിട്ടുള്ളത്. 2007 മുതല്‍ ആരംഭിച്ച ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 1081 പേര്‍ക്ക് സബ്‌സിഡി ഇനത്തില്‍ 16,45,25,903 രൂപയും വിതരണം ചെയ്തിട്ടുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് നവജീവന്‍. 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 52 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് ശരണ്യ പദ്ധതി, കൈവല്യ പദ്ധതി എന്നിവ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സത്രീകള്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍ തുടങ്ങിയ അശരണരായ വനിതകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണ്യ പദ്ധതി.

50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 50 ശതമാനം സബ്സിഡി അനുവദിക്കും. നിലവില്‍ 1599
പേര്‍ക്കാണ് പദ്ധതിയിലൂടെ വായ്പ അനുവദിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് കൈവല്യ. 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 323 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും സൗജന്യ അപേക്ഷയും മാര്‍ഗ നിര്‍ദ്ദേശങ്ങളും അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ലഭ്യമാണ്.കേരളത്തില്‍ ഇതുവരെ 24,55,453 പേര്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 15,000 ല്‍ താഴെമാത്രമാണ് ഒരു വര്‍ഷം എംപ്ലോയ്മെന്റ് വഴി താത്കാ
ലിക, സ്ഥിര നിയമനം നടത്തുന്നത്. അപ്പോള്‍ വലിയൊരു വിഭാഗവും വായ്പ പദ്ധതിക്ക് അര്‍ഹരാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version