“ഗിഫ്റ്റ് ഓഫ് ലൈഫ്”; ആയിരം പീഡിയാട്രിക് ഹാർട്ട് സർജറികൾ പൂർത്തിയാക്കി അമൃത ആശുപത്രി.

ഹൃദയ ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ് .

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Amrita Hospital PR

ആയിരം കുരുന്നുകൾക്ക് ജീവന്റെ വെളിച്ചം പകർന്ന ചാരിതാർഥ്യത്തിലാണ് കൊച്ചി അമൃത ആശുപത്രിയും റോട്ടറി ക്ലബ്ബും. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന “ഗിഫ്റ്റ് ഓഫ് ലൈഫ്” പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം പീഡിയാട്രിക് ഹാർട്ട് സർജറികൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കൊച്ചി അമൃത ആശുപത്രി. ഹൃദയ ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ് .

ജന്മനാ ഹൃദ്രോഗം ബാധിച്ച കുട്ടികളുടെ ജീവിതം മാറ്റിമറിക്കുന്നതിനായി അശ്രാന്ത പരിശ്രമം ചെയ്യുന്ന ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോർഡിനേറ്റർമാരുടെയും, ലീഡേഴ്സിൻറെയും സേവനങ്ങളെ ആയിരം പീഡിയാട്രിക് ഹാർട്ട് സർജറികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്സ് പ്രസിഡന്റ് വിജയ് എബ്രഹാം, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ്, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാർ, പീഡിയാട്രിക് കാർഡിയോളജി ക്ലിനിക്കൽ പ്രൊഫസർ ഡോ. ബ്രിജേഷ് എന്നിവർ സംസാരിച്ചു.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version