പരുത്തിക്ക് സെപ്റ്റംബര്‍ 30 വരെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍; വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസം

വസ്ത്ര നിര്‍മ്മാണ രംഗത്തെ കൂടുതല്‍ മത്സരക്ഷമമാക്കുന്നതിന് പരുത്തിക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് സിറ്റി (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി) പോലുള്ള സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് 11 ശതമാനമായിരുന്നു പരുത്തിക്കുള്ള ഇറക്കുമതി തീരുവ.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Unsplash

അമേരിക്കയുടെ 50 ശതമാനം കയറ്റുമതി തീരുവ തീരുമാനത്തില്‍ വെട്ടിലായ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസമേകി പരുത്തിയുടെ ഇറക്കുമതി തീരുവ താത്കാലികമായി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കും. വസ്ത്ര നിര്‍മ്മാണ മേഖലയെ കൂടുതല്‍ മത്സരക്ഷമമാക്കുന്നതിന് ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് ഈ മേഖലയില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം വസ്ത്രനിര്‍മ്മാണ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തില്‍ നിന്നുള്ള സമാശ്വാസം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പകരച്ചുങ്കവും 25 ശതമാനം അധികച്ചുങ്കവും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ തീരുമാനം ഈ മാസം ഒടുവില്‍ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പിഴയെന്നോണമാണ് അമേരിക്കയുടെ താരിഫ് നീക്കം.

വസ്ത്ര നിര്‍മ്മാണ രംഗത്തെ കൂടുതല്‍ മത്സരക്ഷമമാക്കുന്നതിന് പരുത്തിക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് സിറ്റി (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രി) പോലുള്ള സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുമ്പ് 11 ശതമാനമായിരുന്നു പരുത്തിക്കുള്ള ഇറക്കുമതി തീരുവ. സെപ്റ്റംബറിന് ശേഷവും കേന്ദ്രം ഇളവ് തുടരുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവര്‍. 

വിദേശ നിര്‍മ്മാണ സാധ്യതകള്‍ ആരാഞ്ഞ് നിര്‍മ്മാതാക്കള്‍

ഉയര്‍ന്ന തീരുവയുടെ ആഘാതത്തെ അതിജീവിക്കാന്‍ ചില ഇന്ത്യന്‍ കയറ്റുമതിക്കാര്‍ വിദേശത്ത് നിര്‍മ്മാണം ആരംഭിക്കാനുള്ള സാധ്യതകള്‍ ആരായുന്നതായി റോയിട്ടേഴ്‌സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനകം തന്നെ തൊഴിലാളി ക്ഷാമവും പരിമിതമായ ഉല്‍പ്പാദനവും ഇ്ന്ത്യയിലെ വസ്ത്ര നിര്‍മ്മാണ മേഖലയെ വലയ്ക്കുകയാണ്. ഇതിനൊപ്പം വിദേശത്തേക്ക് നിര്‍മ്മാണം മാറ്റാന്‍ ഉല്‍പ്പാദകര്‍ ആലോചിച്ചാല്‍ അത് ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന് തിരിച്ചടിയാകുകയും ചെയ്യും.

ഇന്ത്യ ലക്ഷ്യമിടുന്നത് 100 ബില്യണ്‍ ഡോളര്‍ കയറ്റുമതി

2030ഓടെ ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍ കയറ്റുമതി 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

 

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version