ഡിസൈനിലും സുരക്ഷയിലും മികവ്; ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഡിസ്‌പ്ലേ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുമായി വി-ഗാര്‍ഡ്

‘ഡിസൈന്‍ഡ് ടു ഡിസ്‌പ്ലേ’ എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്‍പന ചെയ്തിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും സിഒഒയുമായ രാമചന്ദ്രന്‍ വെങ്കിട്ടരാമന്‍ ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി അനാവരണം ചെയ്യുന്നു. മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് & ഹെഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നന്ദഗോപാല്‍ നായര്‍, ഇലക്ട്രോ മെക്കാനിക്കല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് എബി എബ്രഹാം, സ്വിച്ച്ഗിയേഴ്‌സ് നാഷനല്‍ പ്രൊഡക്ട് ഹെഡ് ആന്റണി ജോണ്‍, വി-ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമീപം.

കൊച്ചി: ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള ഇന്ത്യയിലെ ആദ്യ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് ‘ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി’ അവതരിപ്പിച്ച് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍, മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, ഇലക്ട്രോ മെക്കാനിക്കല്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് എബി എബ്രഹാം, സ്വിച്ച് ഗിയേഴ്‌സ് നാഷനല്‍ പ്രോഡക്ട് ഹെഡ് ആന്റണി ജോണ്‍, എന്നിവര്‍ ചേര്‍ന്ന് ഉല്‍പന്നം അവതരിപ്പിച്ചു.

‘ഡിസൈന്‍ഡ് ടു ഡിസ്‌പ്ലേ’ എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്‍പന ചെയ്തിരിക്കുന്നത്. വീടിന്റെ ഇന്റീരിയറിനോട് ഇണങ്ങുന്ന പ്രീമിയം ഡിസൈനിലാണ് പുതിയ ഉല്‍പന്നം തയ്യാറാക്കിയിരിക്കുനന്ത്. ഷാംപെയ്ന്‍ ഗോള്‍ഡ്, ഹാമര്‍ഡ് സില്‍വര്‍, ലക്‌സ് വൈറ്റ് എന്നീ മൂന്ന് ഫിനിഷുകളില്‍ ലഭ്യമാകും.

ഡിസൈനിന് ഇതിനകം ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബിക്ക് 2025ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈന്‍ അവാര്‍ഡില്‍ ‘ഇന്ത്യാസ് ബെസ്റ്റ് ഡിസൈന്‍ പ്രൊജക്ട്’ പുരസ്‌കാരം ലഭിച്ചു.

ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബിയിലൂടെ ഇന്ത്യന്‍ വീടുകളിലെ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുവാനാണ് ലക്ഷ്യമിട്ടതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സുരക്ഷാ ഉപകരണം എന്നതിനപ്പുറം വീട്ടുടമകള്‍ക്ക് അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാവുന്ന, മികച്ച രൂപകല്‍പ്പനയുള്ള ഒരു സ്മാര്‍ട്ട് ഉല്‍പ്പന്നമായി ഇത് മാറുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തത്സമയ വോള്‍ട്ടേജ് നിരീക്ഷണം, ആര്‍സിസിബി ട്രിപ്പ് അലാറം, ബില്‍റ്റ്-ഇന്‍ കാബിന്‍ ലൈറ്റ്, സ്മാര്‍ട്ട് കണ്‍ട്രോള്‍ മോഡ്യൂള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. വോള്‍ട്ടേജ് 120 വോള്‍ട്ടില്‍ താഴെയാകുമ്പോള്‍ ലോ വോള്‍ട്ടേജും 280 വോള്‍ട്ടിന് മുകളിലാകുമ്പോള്‍ ഹൈ വോള്‍ട്ടേജും ഡിസ്‌പ്ലേയില്‍ കാണിക്കും. ആര്‍സിസിബി ട്രിപ്പ് സംഭവിച്ചാല്‍ ഉപയോക്താവിന് മുന്നറിയിപ്പ് ലഭിക്കും. ബോര്‍ഡിന്റെ കവര്‍ തുറക്കുമ്പോള്‍ സ്വയമേവ പ്രവര്‍ത്തിക്കുന്ന ലൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍വെര്‍ട്ടര്‍, സാധാരണ വയറിങ് എന്നിവ വേര്‍തിരിക്കുന്ന ഡ്യുവല്‍ ന്യൂട്രല്‍ ലിങ്കും എളുപ്പത്തിലുള്ള കേബിള്‍ കണക്ഷനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനത്തിനും ആര്‍സിസിബി അലാറം, തത്സമയ വോള്‍ട്ടേജ് ഡിസ്‌പ്ലേ എന്നിവയ്ക്കുമുള്ള പേറ്റന്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

English Summary

V-Guard Industries launches Invidia Plus TPN DB, India’s first digital display distribution board, featuring real-time voltage monitoring, RCCB alerts, smart controls, cabinet lighting, and premium finishes.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version