എഐ വിപ്ലവം: ബിസിനസും സർഗ്ഗാത്മകതയും മാറി മറിയും

ആധുനിക ബിസിനസ് ലോകത്ത് എഐ എന്നത് കേവലം ഒരു സാങ്കേതിക വിദ്യയല്ല, മറിച്ച് സംരംഭങ്ങളുടെ പ്രവർത്തനരീതിയെയും വളർച്ചയെയും നിർണ്ണയിക്കുന്ന ഒരു പങ്കാളിയാണ്. ബ്രാൻഡിംഗിലും സ്റ്റോറിടെല്ലിംഗിലും എഐ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും സംരംഭകർ ഈ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് എഐ സ്ട്രാറ്റജിസ്റ്റും സംരംഭകനുമായ ദീപു ആനന്ദ്. എഐ അധിഷ്ഠിത സാങ്കേതിക സംരംഭമായ മാസിസ്റ്റിന്റെ വൈസ് പ്രസിഡന്റ് ആയ ദീപു ആനന്ദ് പ്രോഫിറ്റ് സ്റ്റാൻഡേർഡ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor

എഐ വന്നതോടെ സർഗ്ഗാത്മകതയിലെയും സ്റ്റോറിടെല്ലിംഗിലെയും വന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമാണ് ?

ബ്രാൻഡിംഗിലും സ്റ്റോറിടെല്ലിംഗിലും മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള പരിവർത്തനമാണ് എഐ സൃഷ്ടിക്കുന്നത്. മുൻപ് ക്രിയേറ്റീവ് ജോലികൾക്കായി പുറത്തുള്ള ഏജൻസികളെ അമിതമായി ആശ്രയിക്കേണ്ടി വന്നിരുന്ന ബിസിനസ്സുകൾക്ക് ഇന്ന് സ്വയംപര്യാപ്തത കൈവരിക്കാൻ എഐ വലിയൊരു സാധ്യത തുറന്നുനൽകുന്നു.

Contents

എഐ സർഗ്ഗാത്മക മേഖലയിൽ വരുത്തിയ ഏറ്റവും വലിയ മാറ്റം എന്താണ്?

ഏറ്റവും വലിയ മാറ്റം ഏജൻസികളിലുള്ള ഡിപെൻഡൻസി കുറഞ്ഞു എന്നതാണ്. മുൻപ് ഒരു വീഡിയോയോ ചിത്രമോ നിർമ്മിക്കാൻ നമുക്ക് മറ്റ് ഏജൻസികളെ ആശ്രയിക്കേണ്ടി വന്നിരുന്നെങ്കിൽ, ഇന്ന് നമ്മുടെ കൺവീനിയൻസ് അനുസരിച്ച് ഏത് തരത്തിലുള്ള ഇൻഫർമേഷനും വീഡിയോകളും ഇമേജുകളും ജനറേറ്റ് ചെയ്യാൻ സാധിക്കും. എഐ മനുഷ്യന്റെ സർഗ്ഗാത്മകതയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമെന്ന് ഞാൻ കരുതുന്നില്ല; മറിച്ച്, ഇത് ഒരു ഓഗ്മെന്റേഷൻ ആണ്. മാർക്കറ്റിംഗ്, സ്റ്റോറിടെല്ലിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ ചിന്താശേഷിയെ അല്ലെങ്കിൽ സൃഷ്ടിപരമായ കാഴ്ചപ്പാടിനെ വളരെയധികം ബൂസ്റ്റ് ചെയ്യാൻ എഐ സഹായിക്കും. ഇത് മനുഷ്യനെ റീപ്ലേസ് ചെയ്യുന്നതിനേക്കാൾ, മനുഷ്യന്റെ ക്രിയേറ്റീവ് ജോലികൾക്ക് അസാധാരണമായ വേഗതയും വ്യക്തതയും നൽകുകയാണ് ചെയ്യുന്നത്.

ബിസിനസ്സിലെ എഐയുടെ ഉപയോഗത്തെ എങ്ങനെ വിലയിരുത്തുന്നു ?

ക്രിയേറ്റീവ് രംഗത്തെ മാറ്റങ്ങൾക്കൊപ്പം തന്നെ, ബിസിനസ്സുകൾ എങ്ങനെയാണ് ഈ സാങ്കേതികവിദ്യ പ്രായോഗികമായും തന്ത്രപരമായും നടപ്പിലാക്കേണ്ടത് എന്നതും നിർണ്ണായകമാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലാത്ത എഐ അഡോപ്ഷൻ പലപ്പോഴും പരാജയങ്ങളിൽ കലാശിക്കാറുണ്ട്. എന്നാൽ ശ്രദ്ധാപൂർവം ഉപയോഗിക്കുകയാണെങ്കിൽ എഐ ബിസിനസിന്റെ വളർച്ചയ്ക്ക് സഹായകമാകും.കാരണം, കണ്ടന്റ് ക്രിയേഷൻ മുതൽ മാനേജ്‌മെന്റ് തലം വരെ പലയിടത്തും എഐ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും.

ബിസിനസ്സുകൾ എഐ നടപ്പിലാക്കുമ്പോൾ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകൾ എന്തൊക്കെയാണ്?

തന്റെ ബിസിനസ്സിന് കൃത്യമായി ഏത് എഐ ടൂൾ ആണ് വേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ (Understanding) അത് നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ പിഴവ്. ഇവിടെ സ്റ്റാർട്ടപ്പുകളും വൻകിട കമ്പനികളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്റ്റാർട്ടപ്പുകൾ പലപ്പോഴും തങ്ങളുടെ ഓപ്പറേഷണൽ പർപ്പസിനായി (Operational purpose) എഐയെ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ, വലിയ എന്റർപ്രൈസുകൾ പലപ്പോഴും ബിസിനസ്സ് ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിയാതെ വലിയ തോതിൽ നിക്ഷേപം നടത്തുകയും പിന്നീട് പരാജയപ്പെടുകയും ചെയ്യുന്നു. ഇത് ഞങ്ങൾ നേരിട്ട് കണ്ടിട്ടുള്ള കാര്യമാണ്.

വലിയ ബജറ്റില്ലാതെ ബിസിനസ്സുകൾക്ക് എങ്ങനെ എഐ ഫലപ്രദമായി ഉപയോഗിക്കാം?

ഇന്ന് വിപണിയിൽ ധാരാളം സൗജന്യ എഐ ടൂളുകൾ ലഭ്യമാണ്. ബിസിനസ്സിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇവ തിരഞ്ഞെടുക്കാം. ഡിസൈനിംഗിനോ വീഡിയോ നിർമ്മാണത്തിനോ വേണ്ടിയുള്ള ടൂളുകൾക്ക് പുറമെ, ഇൻവെസ്റ്റേഴ്സിന് മുന്നിൽ അവതരിപ്പിക്കാനുള്ള പ്രസന്റേഷൻ ഡോക്യുമെന്റുകൾ (PPT) നിർമ്മിക്കാനും എഐ സഹായിക്കും. നമ്മുടെ പ്രോഡക്റ്റിന്റെ കോൺടെക്സ്റ്റ് നൽകിയാൽ മികച്ച രീതിയിലുള്ള പ്രസന്റേഷനുകൾ തയ്യാറാക്കാൻ സാധിക്കുന്ന സൗജന്യ ഓപ്ഷനുകൾ ലഭ്യമാണ്. സാങ്കേതികവിദ്യയുടെ ലഭ്യത വർദ്ധിക്കുമ്പോൾ, അത് നൽകുന്ന ഔട്ട്പുട്ടിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട വലിയൊരു ഉത്തരവാദിത്തം കൂടി സംരംഭകർക്കുണ്ട്. വിവരങ്ങൾ അമിതമായി ലഭ്യമാകുന്ന ഈ കാലത്ത്, ഉള്ളടക്കത്തിന്റെ ക്വാണ്ടിറ്റിയേക്കാൾ ക്വാളിറ്റിക്കാണ് മുൻഗണന നൽകേണ്ടത്.

 

ഇന്ന് വിപണിയിൽ ധാരാളം സൗജന്യ എഐ  ടൂളുകൾ ലഭ്യമാണ്. ബിസിനസ്സിന്റെ ആവശ്യങ്ങൾക്കനുസരിച്ച്  ഇവ തിരഞ്ഞെടുക്കാം. ഡിസൈനിംഗിനോ വീഡിയോ നിർമ്മാണത്തിനോ വേണ്ടിയുള്ള ടൂളുകൾക്ക് പുറമെ, ഇൻവെസ്റ്റേഴ്സിന് മുന്നിൽ അവതരിപ്പിക്കാനുള്ള പ്രസന്റേഷൻ ഡോക്യുമെന്റുകൾ (PPT) നിർമ്മിക്കാനും എഐ സഹായിക്കും.

ചാറ്റ് ജിപിടി (ChatGPT) പോലുള്ള ടൂളുകൾ ഉപയോഗിക്കുമ്പോൾ ക്വാണ്ടിറ്റിക്കാണോ ക്വാളിറ്റിക്കാണോ മുൻഗണന നൽകേണ്ടത്?

ചാറ്റ് ജിപിടിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് പകർത്തി (Directly pull) ഉപയോഗിക്കുന്നത് ഒട്ടും ഗുണകരമല്ല. ചാറ്റ് ജിപിടിയിൽ നിന്ന് ലഭിക്കുന്നത് എഐയുടെ ‘തോട്ടുകൾ’ (Thoughts) ആണ്. അതിലേക്ക് നമ്മുടെ ചിന്തകൾ കൂടി മിക്സ് ചെയ്ത്, ആവശ്യമായ മാറ്റങ്ങൾ വരുത്തി റിഫൈൻ (Refine) ചെയ്തതിന് ശേഷം മാത്രമേ പുറംലോകത്തേക്ക് നൽകാവൂ. എഐ നൽകുന്ന വിവരങ്ങൾ 100% ശരിയാകണമെന്നില്ല. അതിനാൽ മനുഷ്യ ഇടപെടലിലൂടെ അത് മെച്ചപ്പെടുത്തിയാൽ മാത്രമേ ഗുണനിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കാൻ സാധിക്കൂ.ഉള്ളടക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം തന്നെ, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലും അവരുമായി ആശയവിനിമയം നടത്തുന്നതിലും എഐ വരുത്തുന്ന മാറ്റങ്ങൾ വിപ്ലവകരമാണ്. പ്രത്യേകിച്ചും കസ്റ്റമർ സർവീസ് രംഗത്ത് ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.

എഐ കാലഘട്ടത്തിലെ ബിസിനസ്

  • എഐ എന്നത് മനുഷ്യന്റെ, പ്രത്യേകിച്ച് മാർക്കറ്റിംഗ് ആൻഡ് സ്റ്റോറിടെല്ലിംഗ് പ്രൊഫഷണലുകളുടെ ചിന്താശേഷിയെ വർദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമാണ്.
  • ബിസിനസ്സ് ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞതിന് ശേഷം മാത്രം എഐയിൽ നിക്ഷേപിക്കുക; പ്രത്യേകിച്ച് വൻകിട കമ്പനികൾ.
  • എഐ നൽകുന്ന വിവരങ്ങൾ നേരിട്ട് ഉപയോഗിക്കാതെ മനുഷ്യസഹജമായ രീതിയിൽ റിഫൈൻ ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുക.
  • കസ്റ്റമർ കമ്മ്യൂണിക്കേഷൻ കൂടുതൽ പ്രൊഫഷണലാക്കാൻ ഏജന്റിക് എഐ ഉപയോഗപ്പെടുത്തുക.
  • ബിസിനസ്സിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിൽ എഫിഷ്യൻസി വർധിപ്പിക്കാൻ എഐക്ക് വലിയ പങ്കുണ്ട്.

കസ്റ്റമർ അക്വിസിഷൻ തന്ത്രങ്ങളിൽ എഐ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണ്?

മറുപടി: ‘ഏജന്റിക് എഐ’ (Agentic AI) കസ്റ്റമർ അക്വിസിഷൻ പ്രക്രിയയിൽ വലിയ ഇംപാക്ട് ആണ് ഉണ്ടാക്കുന്നത്. പുതിയൊരു കസ്റ്റമറുമായി ബന്ധപ്പെടാനും നമ്മുടെ പ്രോഡക്റ്റിന്റെ ക്വാളിറ്റിയെക്കുറിച്ച് അവർക്ക് കൃത്യമായ ധാരണ നൽകാനും ഇതിന് സാധിക്കും. മനുഷ്യർ ആശയവിനിമയം നടത്തുമ്പോൾ ടോണിലോ വിവരങ്ങളിലോ തെറ്റുകൾ സംഭവിക്കാം. എന്നാൽ ഏജന്റിക് എഐ അപ്രോപ്രിയേറ്റ് ആയ പദങ്ങൾ (Appropriate words) ഉപയോഗിച്ചും, റിലവന്റ് ആയ വിവരങ്ങൾ നൽകിയും വളരെ കൺസൈസ് ആയി ആശയവിനിമയം നടത്തുന്നു. ഇത് ബിസിനസ്സ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.കസ്റ്റമർ സർവീസിലും സെയിൽസിലും എഐയുടെ സ്വാധീനം കൂടുന്നതോടെ തൊഴിൽ വിപണിയിൽ ചില ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, അത് യഥാർത്ഥത്തിൽ സംരംഭകർക്കും ഉദ്യോഗാർത്ഥികൾക്കും പുതിയ അവസരങ്ങളുടെ വാതിലുകളാണ് തുറക്കുന്നത്.

എഐ തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയാണോ അതോ സംരംഭകർക്ക് പുതിയ വാതിലുകൾ തുറക്കുകയാണോ ചെയ്യുന്നത്?

എഐ ഒരിക്കലും 100% ജോലികളെ ഇല്ലാതാക്കുന്നില്ല. എന്നാൽ ചില ഡിപ്പാർട്ട്‌മെന്റുകളിൽ എഫിഷ്യൻസി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചില തസ്തികകളിൽ മാറ്റങ്ങൾ വന്നേക്കാം. എങ്കിലും ഇതിനെ ഭയപ്പെടേണ്ടതില്ല. മാർക്കറ്റിൽ പുതിയ സ്കില്ലുകൾ വികസിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ എഐ വഴി തന്നെ ലഭ്യമാണ്. ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പോലും, പുതിയ സ്കില്ലുകൾ പഠിച്ചെടുത്ത് കൂടുതൽ മികച്ച മേഖലകളിലേക്ക് മാറാൻ ഇത് ഒരു നിമിത്തമാകും.മാറുന്ന ഈ തൊഴിൽ സാഹചര്യങ്ങളെ നേരിടാനും ബിസിനസ്സ് വളർത്താനും ഓരോ സംരംഭകനും ചില അടിസ്ഥാന എഐ ടൂളുകളിൽ പ്രാവീണ്യം നേടേണ്ടത് അത്യാവശ്യമാണ്. ഒരു എഐ അധിഷ്ഠിത ഭാവിയിലേക്ക് ചുവടുവെക്കുമ്പോൾ ഇത് വളരെയധികം സഹായിക്കും.

ഓരോ സംരംഭകനും നിർബന്ധമായും പഠിച്ചിരിക്കേണ്ട എഐ ടൂൾ ഏതാണ്?

സംശയമേ വേണ്ട ചാറ്റ് ജിപിടി (ChatGPT) എന്നതാണ് ഉത്തരം. ഒരു പുതിയ സ്റ്റാർട്ടപ്പ് തുടങ്ങുന്ന വ്യക്തിയെ സംബന്ധിച്ച് അവരുടെ ഡേ-ടു-ഡേ ആക്റ്റിവിറ്റീസ് റൺ ചെയ്യാൻ ചാറ്റ് ജിപിടി മാത്രം (ChatGPT alone) സഫിഷ്യന്റ് ആണ്.

എഐ കാലഘട്ടത്തിൽ താങ്കൾ പുതിയൊരു എഐ സ്റ്റാർട്ടപ്പ് തുടങ്ങുകയാണെങ്കിൽ ഏത് മേഖലയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക?

ഒരു മാർക്കറ്റർ എന്ന നിലയിൽ ഞാൻ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേഖലയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഏതൊരു ബിസിനസ്സിന്റെയും ബാക്ക്ബോൺ (Backbone) മാർക്കറ്റിംഗും സെയിൽസും ആണ്. അത് ഇല്ലെങ്കിൽ ബിസിനസ്സിന് സസ്റ്റൈൻ ചെയ്യാൻ കഴിയില്ല. എഫിഷ്യൻസിയും പെർഫോമൻസും വർധിപ്പിക്കാൻ എഐ ടൂളുകൾ സഹായിച്ചാൽ ആ ബിസിനസ്സിന് വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കും.

English Summary

In an exclusive interview with Profit Standard magazine, Deepu Anand, AI Strategist, Entrepreneur, and Vice President of the AI tech venture Mazest, sheds light on how Artificial Intelligence is transitioning from a mere technology to an essential business partner. He emphasizes that AI will not replace human creativity but augment it, drastically reducing business dependency on external agencies. While cautioning enterprises against blind technology investments without structural planning, Anand advocates for a human-in-the-loop approach to maintain content quality and highlights emerging frontiers like Agentic AI in transforming sales and customer acquisition.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version