ആധാർ അപ്ഡേഷന് ഇനി ക്യൂ നിക്കണ്ട; പുതിയ മൊബൈൽ ആപ്പുമായി യുഐഡിഎഐ

ആധാർ കാർഡിലെ ചില പ്രധാന വിവരങ്ങൾ ഇനി വീട്ടിലിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ പുതുക്കാം. പുതിയ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image: AI-Generated

ഫോണിലൂടെയും ഇനി എളുപ്പത്തിൽ ആധാർ അപ്ഡേറ്റ് ചെയ്യാം. പുതിയ ആധാർ ആപ്പ് വഴി ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു. ആധാർ കാർഡിലെ ചില പ്രധാന വിവരങ്ങൾ ഇനി സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ പുതുക്കാനാകും എന്നതാണ് അറിയിപ്പ്.

മൊബൈൽ നമ്പർ, വിലാസം, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ യുഐഡിഎഐ-യുടെ പുതിയ ഔദ്യോഗിക ആപ്പ് വഴി അപ്ഡേറ്റ് ചെയ്യാം. ക്യു ആർ കോഡ് ഉപയോഗിച്ച് സുരക്ഷിതമായ സെർച്ചിങ് ഫീച്ചറുകളും ഈ ആപ്പിലൂടെ സാധ്യമാകും. ഫേസ് ഒതെന്റിക്കേഷൻ സൗക്യര്യം ലഭിക്കും. ആവശ്യമായ രേഖകൾ ഡിജിറ്റലായും സമർപ്പിക്കാൻ കഴിയും. നമ്മൾ സമർപ്പിച്ച അപേക്ഷയുടെ പുരോഗതി എന്താണെന്ന് ഈ  അപ്ലിക്കേഷനിലൂടെ തന്നെ അറിയാനും കഴിയും.

2026 ജൂലൈ ഒന്ന് മുതൽ 2026 ഡിസംബർ വരെ സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഈ ആറ് മാസക്കാലയളവിലേക്ക് സേവനങ്ങൾക്കുള്ള 75 രൂപ ഫീസും യുഐഡിഎഐ ഒഴിവാക്കിയിട്ടുണ്ട്. ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് സ്വന്തമായി തന്നെ ഈ മെയിൽ ഐഡി പുതുക്കാനും ചേർക്കാനും സാധിക്കും. പഴയ ആപ്പിൽ നിന്ന് പുതിയ ആധാർ ആപ്പിലേക്ക് മാറാനും ഉപയോക്താക്കൾക്ക് നിർദ്ദേശമുണ്ട്.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ഔദ്യോഗിക ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് 6 അക്ക പിൻ സജ്ജമാക്കുക. സർവീസസ്‘ മെനുവിൽ നിന്ന് ആവശ്യമായ അപ്ഡേറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. പുതിയ വിവരങ്ങളും ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യുക. ഫേസ് ഒതെന്റിക്കേഷൻ അല്ലെങ്കിൽ ടിപി പരിശോധന പൂർത്തിയാക്കുക. വിലാസം പുതുക്കുന്നതിന് നിലവിൽ 75 രൂപ ഫീസ് ഈടാക്കും. അപേക്ഷ നൽകിയ ശേഷം ലഭിക്കുന്ന സർവീസ് റിക്വസ്റ്റ് നമ്പർ ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം.

English Summary

India's UIDAI now allows users to update select Aadhaar details, including mobile number, address, and email, through the new Aadhaar app using their smartphone, reducing the need for centre visits.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version