നിക്ഷേപത്തിന് ഫുള്‍ മാര്‍ക്ക്! ആന്‍ഡ്രോയ്ഡും യൂട്യൂബും മുതല്‍ സ്‌പേസ്എക്‌സ് വരെ; ഗൂഗിള്‍ എന്ന ഗംഭീര ടെക് ഇന്‍വെസ്റ്റര്‍

2026 ല്‍ സ്‌പേസ്എക്‌സ് ഐപിഒ വരാനിരിക്കുകയാണ്. 40 മുതല്‍ 110 ബില്യണ്‍ ഡോളര്‍ വരെയാണ് തങ്ങളുടെ 10% വരുന്ന ഓഹരികളുടെ മൂല്യമായി ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo credit: AI-generated

1998 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ വെച്ച് ലാറി പേജും സെര്‍ജി ബ്രിന്നും തുടങ്ങിവെച്ച ഒരു റിസര്‍ച്ച് പ്രൊജക്റ്റ്. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായി പിന്നീട് വളര്‍ന്ന ഗൂഗിള്‍. ലോകത്തിന്റെ ഡിജിറ്റല്‍ പരിണാമത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗൂഗിള്‍ സ്വന്തം പ്രൊഡക്റ്റുകളില്‍ മാത്രമായി നിക്ഷേപം ഒതുക്കിയില്ല. അതുകൊണ്ടാണ് വാങ്ങുന്നെങ്കില്‍ ഗൂഗിളിനെ പോലെ വാങ്ങണമെന്ന് പറയുന്നത്. നിക്ഷേപിക്കുന്നെങ്കിലും ഗൂഗിളിനെ പോലെ നിക്ഷേപിക്കണം. അവസരങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളിനോളം കഴിവ് മറ്റാര്‍ക്കുമില്ല. ഗൂഗിളിന് മള്‍ട്ടിബാഗര്‍ റിട്ടേണുകള്‍ നല്‍കിയ നിക്ഷേപങ്ങള്‍ പരിശോധിക്കാം…

ആന്‍ഡ്രോയിഡ്

ലോകത്ത് ഏറ്റവുമധികം ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി ആന്‍ഡ്രോയിഡ് വളരുമെന്ന് ഗൂഗിള്‍ മനസിലാക്കിയിരുന്നോ?
2005 ല്‍ വെറും 50 മില്യണ്‍ ഡോളറിനാണ് ആന്‍ഡ്രോയിഡിനെ ഗൂഗിള്‍ വാങ്ങിയത്. ഇന്ന് ആറായിരം ഇരട്ടിയിലേറെ വളര്‍ന്ന് 300 ബില്യണ്‍ ഡോളറാണ് ആന്‍ഡ്രോയിഡിന്റെ മൂല്യം. ടെക് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഏറ്റെടുപ്പായി ഇത്.

യൂട്യൂബ്

2006 ല്‍ മറ്റൊരു ഗംഭീര ഏറ്റെടുപ്പ് ഗൂഗിള്‍ നടത്തി. 1.65 ബില്യണ്‍ ഡോളര്‍ മുടക്കി യൂട്യൂബിനെ സ്വന്തം കൂടാരത്തിലെത്തിച്ചു. അന്ന് ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു സ്റ്റാര്‍ട്ടപ്പായിരുന്നു യൂട്യൂബ്. വീഡിയോ സ്ട്രീമിംഗെന്ന ആശയത്തിന്റെ കരുത്ത് ഗൂഗിള്‍ ആദ്യമേ തിരിച്ചറിഞ്ഞു. 330 ഇരട്ടിയിലേറെ വളര്‍ന്ന് ഇന്ന് 550 ബില്യണ്‍ ഡോളറാണ് യൂട്യൂബിന്റെ മൂല്യം.

സ്‌ട്രൈപ്പ്

മികച്ച ആശയങ്ങളില്‍ നിക്ഷേപിക്കുന്നത് ഗൂഗിള്‍ പിന്നീട് ഒരു ശീലമാക്കി. 2010 ല്‍ 100 മില്യണ്‍ ഡോളറാണ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായിരുന്ന സ്ട്രൈപ്പില്‍ ഗൂഗിള്‍ നിക്ഷേപിച്ചത്. അന്ന് 5 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്ന സ്ട്രൈപ്പിന്റെ മൂല്യം 100 ബില്യണ്‍ ഡോളറിന് മുകളിലേക്കാണ് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഫിന്‍ടെക് കമ്പനികളിലൊന്നാണ് ഇന്ന് സ്‌ട്രൈപ്പ്. ഗൂഗിളിന്റെ നിക്ഷേപവും ഇരുപതിരട്ടിയിലേറെ വളര്‍ന്നു.

ഊബര്‍ പരീക്ഷണം

2013 ല്‍ ടാക്‌സി സ്റ്റാര്‍ട്ടപ്പായ ഊബറിലാണ് ഗൂഗിള്‍ പണമിട്ടത്. മൊബിലിറ്റി ടെക്‌നോളജി എന്ന ആശയമാണ് ഗൂഗിളിനെ ഇവിടെ ആകര്‍ഷിച്ചത്. 258 മില്യണ്‍ ഡോളറിന് ഊബറിന്റെ 5% ഓഹരികളാണ് ഗൂഗിള്‍ വാങ്ങിയത്. പിന്നീട് 14 ഇരട്ടിയിലേറെ ലാഭമെടുത്ത് 3.5 ബില്യണ്‍ ഡോളറിന് ഓഹരികള്‍ ഗൂഗിള്‍ വിറ്റു. 2017 ല്‍ സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജി മോഷ്ടിച്ചെന്ന് ആരോപിച്ച് ഗൂഗിളിന്റെ സഹോദര കമ്പനിയും സെല്‍ഫ് ഡ്രൈവിംഗ് സ്റ്റാര്‍ട്ടപ്പുമായ വെയ്‌മോ ഊബറിനെതിരെ കേസ് കൊടുത്തു. 245 ദശലക്ഷം ഡോളറിന്റെ ഓഹരികള്‍ വെയ്‌മോക്ക് നല്‍കി ഊബര്‍ ഈ കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. ഗൂഗിളിന്റെ ക്ലൗഡ്, മാപ്‌സ് സേവനങ്ങളാണ് ഊബര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.

മസ്‌കും ഗൂഗിളും

2002 ല്‍ ടെക് സംരംഭകനായ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച സ്പേസ് കമ്പനിയായ സ്പേസ്എക്സില്‍ 2015 ലാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. 900 ദശലക്ഷം ഡോളറിന്റെ നിക്ഷേപം 32 ബില്യണിലേക്കാണ് ഇന്ന് വളര്‍ന്നിരിക്കുന്നത്. 2026 ല്‍ സ്‌പേസ്എക്‌സ് ഐപിഒ വരാനിരിക്കുകയാണ്. 40 മുതല്‍ 110 ബില്യണ്‍ ഡോളര്‍ വരെയാണ് തങ്ങളുടെ 10% വരുന്ന ഓഹരികളുടെ മൂല്യമായി ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

ക്ലൗഡും എഐയും

2014 ല്‍ ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന സ്ലാക്കിനെയാണ് ഗൂഗിള്‍ പിടികൂടിയത്. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഗൂഗിള്‍ വെഞ്ച്വേഴ്സ് വഴി ഒരു ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. 30 ഇരട്ടിയോളം ലാഭത്തില്‍ 27.7 ബില്യണ്‍ ഡോളറിന് പിന്നീട് സ്ലാക്കിലെ ഓഹരികള്‍ ഗൂഗിള്‍ വിറ്റഴിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണം നടത്തുന്ന ഡീപ്പ്മൈന്‍ഡിന്റെ സാധ്യതകള്‍ ഗൂഗിള്‍ നേരത്തെ തന്നെ മനസിലാക്കി. 2014 ല്‍ ഡീപ്പ്മൈന്‍ഡിനെ 600 മില്യണ്‍ ഡോളറിന് വാങ്ങുകയും ചെയ്തു. ഇന്ന് 250 ഇരട്ടി വളര്‍ന്ന് 150 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ഡീപ്പ്മെന്‍ഡിന്റെ മൂല്യം.

2015 ല്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കില്‍ 100 മില്യണ്‍ ഡോളര്‍ ഗൂഗിള്‍ നിക്ഷേപിച്ചു. 45 ഇരട്ടി വളര്‍ന്ന ഈ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം 4.5 ബില്യണ്‍ ഡോളറാണ്. 2023 ല്‍ എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക്കില്‍ ഗൂഗിള്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിപ്പുറം 20 ഇരട്ടി വളര്‍ന്ന് 40 ബില്യണ്‍ ഡോളറാണ് ഈ നിക്ഷേപത്തിന്റെ മൂല്യം.

ക്ലൗഡ് കാലത്ത് സുരക്ഷയുടെ പ്രാധാന്യം ഗൂഗിളിനെ പോലെ ആര്‍ക്കറിയാം. ക്ലൗഡ് സുരക്ഷാ പ്ലാറ്റ്ഫോമായ വിസിനെ 2025 ല്‍ 32 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഗൂഗിള്‍ വാങ്ങിയിരിക്കുന്നത്. ഗൂഗിള്‍ ഇതുവരെ നടത്തിയ ഏറ്റവും ചെലവേറിയ ഏറ്റെടുപ്പാണിത്. വരും കാലത്ത് പലമടങ്ങ് ലാഭത്തിലേക്ക് വിസും വളരാനുള്ള സാധ്യത ഏറെയാണ്. നിക്ഷേപകാര്യത്തിലും ഏറ്റെടുപ്പിലും ഇന്നും ഗൂഗിളിനെ വെട്ടാന്‍ ആളില്ലെന്നത് ഇത്തരത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. എവിടെയാണ് ശരിയായ അവസരമെന്ന് ഏറ്റവുമാദ്യം മണത്തറിയുന്ന, ബിസിനസാകുന്ന കടലിലെ ഷാര്‍ക്കാണ് ഗൂഗിള്‍.

English Summary

Google has built a powerful investment legacy by backing transformative technologies like Android, YouTube, and even space ventures such as SpaceX, reinforcing its position as one of the world’s most influential tech investors.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version