‘സ്വദേശി മതി, വിദേശി വേണ്ട’; സോഹോയുടെ ഓഫീസ് സ്യൂട്ടിലേക്ക് മാറി ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr / Wikipedia

സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ സോഹോയുടെ ഓഫീസ് സ്യൂട്ട് സോഫ്റ്റ്‌വെയറിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റി. ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റ്, പ്രെസന്റേഷന്‍ എന്നിവയ്ക്ക് ഇനിമുതല്‍ താന്‍ ചെന്നൈ ആസ്ഥാനമായ സോഹോയുടെ ഓണ്‍ലൈന്‍ ഓഫീസ് പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുകയെന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മന്ത്രി അറിയിച്ചു.

ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു പരാശ്രയത്വമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടരണമെന്നും വിദേശിക്ക് പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ടി സ്വദേശി ഉല്‍പ്പന്നങ്ങളെയും മെയ്ക്ക് ഇന്‍ ഇന്ത്യയെയും പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ജിഎസ് ടി പരിഷ്‌കരണം സെപ്റ്റംബര്‍ 22 മുതല്‍ക്ക് ജിഎസ് ടി ബചത് ഉത്സവത്തിന് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മുമ്പത്തെ ആദായ നികുതി ആശ്വാസവും ഇപ്പോഴത്തെ ജിഎസ് ടി പരിഷ്‌കരണവും 2.5 ലക്ഷം കോടിയുടെ രൂപയുടെ നേട്ടമാണ് ജനങ്ങള്‍ക്ക് നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെയും തമിഴ്‌നാട് സ്വദേശിയായ ശ്രീധര്‍ വെമ്പുവിന്റെ ഐടി കമ്പനിയായ സോഹോ ഐടി മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇമെയില്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മറ്റ് ഇന്റെര്‍നെറ്റ് അധിഷ്ഠിത ഓഫീസ് ഉല്‍പ്പന്നങ്ങള്‍ ഹോസ്റ്റ് ചെയ്യുന്നതിനും ഐടി മന്ത്രാലയം സോഹോയെ തിരഞ്ഞെടുത്തതായി മുമ്പ് 2023-ല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഒരു സ്വകാര്യ കമ്പനി സര്‍ക്കാരിന്റെ ആഭ്യന്തര ഇമെയില്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആദ്യമാണ്. സാധാരണയായി ദേശീയ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് ആണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.

മാര്‍ച്ചില്‍ സോഹോയുടെ ഉലാ ബ്രൗസര്‍ മയ്റ്റിയുടെ ഇന്ത്യന്‍ വെബ് ബ്രൗസര്‍ ഡെവലപ്‌മെന്റ് ചലഞ്ചില്‍ വിജയിച്ചിരുന്നു. തദ്ദേശീയമായ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയെന്ന ചലഞ്ചില്‍ 433 ടീമുകളെ പരാജയപ്പെടുത്തിയാണ് സോഹോ ഒന്നാമതായത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version