2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം, 2027-ല്‍ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍; ബഹിരാകാശത്ത് കുതിക്കാന്‍ ISRO

നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബഹിരാകാശരംഗത്തെ ഇന്ത്യയുടെ ബൃഹത് പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശം നടത്തിയിരുന്നു. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും 2027-ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യം നടത്താനുമാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ഇപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി നാരായണനും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ടൈംസ്‌നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഐഎസ്ആര്‍ഒ ഭാവി പദ്ധതികള്‍ വിശദീകരിച്ചത്.

ചന്ദ്രയാന്‍ 4, 5 ദൗത്യങ്ങള്‍

ബഹിരാകാശ രംഗത്ത് ഇന്ത്യ എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിച്ചതായി ഡോ. നാരായണന്‍ പറഞ്ഞു. ഐസ്ആര്‍ഒയുടെ ശ്രമങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിക്കൊണ്ട് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തുണ്ട്. ചന്ദ്രയാന്‍ 4, ചന്ദ്രയാന്‍ 5 പദ്ധതികള്‍ക്കും വീനസ് ഓര്‍ബിറ്റര്‍ മിഷനും അനുമതി ലഭിച്ചുകഴിഞ്ഞുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി.

ഗഗന്‍യാന്‍ മിഷന്‍

ഗഗന്‍യാന്‍ ദൗത്യം മികച്ചരീതിയില്‍ മുന്നേറുന്നതായും ഓര്‍ബിറ്റര്‍ മോഡ്യൂള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും ഡി നാരായണന്‍ പറഞ്ഞു. മനുഷ്യന്‍ ഇല്ലാത്ത ഗഗന്‍യാന്‍ ദൗത്യം 2025ലും മനുഷ്യരെ വഹിച്ചുള്ള ദൗത്യം 2027ലും നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവാക്കളില്‍ രാജ്യത്തിന് വിശ്വാസമുണ്ട് – പ്രധാനമന്ത്രി

നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു. ഇത് യുവാക്കളുടെ ശക്തിയാണ്, നമ്മുടെ യുവാക്കളില്‍ നമുക്കുള്ള വിശ്വാസമാണത്. നമ്മുടെ ബഹിരാകാശ രംഗത്തില്‍ രാജ്യത്തിന് അഭിമാനമുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തി. വരുംദിവസങ്ങളില്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തും. പ്രധാനമന്തി പറഞ്ഞു.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version