ഐഫോണില്‍ ചാറ്റ്ജിപിടിക്ക് കുത്തകയോ? ആപ്പിളിനും ഓപ്പണ്‍ എഐക്കുമെതിരെ കേസ് കൊടുത്ത് ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ് ഓപ്പണ്‍എഐ കമ്പനി സ്ഥാപിച്ചത്. എന്നാല്‍ പിന്നീടുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / AI Generated

അപ്പിള്‍ അന്യായമായി ഓപ്പണ്‍ എഐയെ സഹായിക്കുകയാണെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌ക് ഇരുകമ്പനികള്‍ക്കുമെതിരെ കേസ് കൊടുത്തു. ഐഫോണുകളില്‍ ചാറ്റ്ജിപിടിക്ക് കുത്തകാവകാശം നല്‍കി മറ്റ് ചാറ്റ്‌ബോട്ട് നിര്‍മ്മാതാക്കള്‍ക്ക് അവസരങ്ങളും മത്സരവും നിഷേധിക്കുകയാണെന്ന് മസ്‌ക് ആരോപിക്കുന്നു. കോടിക്കണക്കിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മസ്‌കിന്റെ X, xAI എന്നീ കമ്പനികള്‍ ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള ഫെഡറല്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്.

ഐഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഓപ്പണ്‍ഐഎ സന്നിവേശിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനം എഐ രംഗത്തെ മത്സരത്തിനും കണ്ടുപിടിത്തങ്ങള്‍ക്കുമുള്ള അവസരം ഇല്ലാതാക്കുകയാണെന്നും മറ്റ് തിരഞ്ഞെടുപ്പുകള്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് ഉപഭോക്താക്കളെ ഹനിക്കുകയാണെന്നും മസ്‌ക് ആരോപിക്കുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് അല്ലാതെ മറ്റാര്‍ക്കും ആപ്പ്‌സ്റ്റോര്‍ ചാര്‍ട്ടില്‍ ഇടം നേടാനാകുന്നില്ലെന്നും മസ്‌ക് പറയുന്നു.

ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിക്കും ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ കമ്പനികള്‍ക്കുമിടയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. ഇലോണ്‍ മസ്‌കിനും ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാനിനും ഇടയിലുള്ള പിണക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കും സാം ഓള്‍ട്ട്മാനും ഒന്നിച്ചാണ് ഓപ്പണ്‍എഐ കമ്പനി സ്ഥാപിച്ചത്. എന്നാല്‍ പിന്നീടുണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതലായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ഐഫോണ്‍ ആപ്പാണ് ചാറ്റ്ജിപിടി. പുതിയ ഐഫോണുകളില്‍ എഐ ലഭ്യമാക്കുന്നത് സംബന്ധിച്ച് ആപ്പിളും ഓപ്പണ്‍എഐയും തമ്മില്‍ കരാറുണ്ട്. ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള ഈ പ്രത്യേക ഉടമ്പടി കാരണം ഐഫോണുകളിലെ ഏക ജനറേറ്റീവ് എഐ ചാറ്റ്‌ബോട്ടായി ചാറ്റ്ജിപിടി മാറിയെന്ന് മസ്‌കിന്റെ ഹര്‍ജിയില്‍ പറയുന്നു. അതുകാരണം ചാറ്റ്ജിപിടി കുത്തക നിലനിര്‍ത്തുകയും X, xAI പോലുള്ള ഇന്നവേറ്റമാര്‍മാരെ തടയുകയാണെന്നും മസ്‌ക് ആരോപിക്കുന്നു.

വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.മറ്റ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കുള്ള അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണം ലോകമെമ്പാടും ആപ്പിളിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2024 മാര്‍ച്ചില്‍ ന്യൂ ജേഴ്‌സിയിലെ ഐഫോണ്‍ നിര്‍മാതാക്കള്‍ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് കേസ് കൊടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പിള്‍ നല്‍കിയ ഹര്‍ജി തള്ളിപ്പോയി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version