കണ്ണൻ ദേവൻ: ചായയിലൂടെ വിജയിച്ച ഒരു ബ്രാൻഡ് കഥ

ആരംഭം മുതൽ കണ്ണൻ ദേവൻ “Pure, Fresh, Trusted” എന്ന സന്ദേശം മുന്നോട്ട് വെച്ചത് ഉപഭോക്തൃ വിശ്വാസം നേടാൻ സഹായിച്ചു.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Wikimedia Commons / Facebook

കണ്ണൻ ദേവൻ ചായയുടെ കഥ ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്ന പോലെ മനോഹരമാണ്.
മൂന്നാറിലെ മനോഹരമായ പർവ്വതങ്ങളിൽ നിന്നാണ് കണ്ണൻ ദേവൻ്റെ തുടക്കം. 1870-ൽ ബ്രിട്ടീഷുകാരാണ് മൂന്നാറിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ചായ കൃഷി ആരംഭിച്ചത്. പിന്നീട് ടാറ്റ ടീ ഏറ്റെടുത്തപ്പോൾ, കുന്നിൻ പ്രദേശങ്ങളുടെ പ്രത്യേകതയും ഗുണമേന്മയുമാണ് “കണ്ണൻ ദേവൻ ഹിൽസ് ” എന്ന പേരിൽ വിപണിയിലെത്തിച്ചത്. അത്തരത്തിൽ ഭൂമിശാസ്ത്രത്തിന്റെ പേരിൽ തന്നെ ഒരു ഭാരതീയ ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കപ്പെട്ടു.

ബ്രാൻഡ് വിജയത്തിന്റെ 5 തന്ത്രങ്ങൾ

1. ഭൂമി ശാസ്ത്രത്തിൽ അധിഷ്ഠിതമായ ബ്രാൻഡിംഗ്

കണ്ണൻ ദേവനെ മൂന്നാറിന്റെ മഞ്ഞുമലകളിലെ പരിശുദ്ധിയുമായി ബന്ധിപ്പിച്ചത് ഏറ്റവും വലിയ ബ്രാൻഡിംഗ് തന്ത്രമായിരുന്നു. ഉപഭോക്താവിന് ചായ ഒരു പാനീയം മാത്രമല്ല, ഒരു അനുഭവമായി മാറ്റുക എന്നതായിരുന്നു ആദ്യത്തെ ബ്രാൻഡിംഗ് തന്ത്രം.

2. ഗുണമേന്മയിലുള്ള ഉറച്ച പ്രതിബദ്ധത

ആരംഭം മുതൽ കണ്ണൻ ദേവൻ “Pure, Fresh, Trusted” എന്ന സന്ദേശം മുന്നോട്ട് വെച്ചത് ഉപഭോക്തൃ വിശ്വാസം നേടാൻ സഹായിച്ചു. സ്ഥിരമായി ഗുണമേന്മ നിലനിർത്തുന്നത് ബ്രാൻഡിന്റെ നട്ടെല്ലായി മാറി.

3. വിപണിയിലെ വൈവിധ്യം

പൊടിച്ച ചായ മുതൽ പ്രീമിയം ലോസ് ലീഫ്, ഗ്രീൻ ടീ, സ്പെഷ്യൽ ബ്ലെൻഡുകൾ വരെ വിപണിയിൽ കൊണ്ടുവന്ന് വിവിധ ഉപഭോക്തൃ വിഭാഗങ്ങൾ പിടിച്ചടക്കാൻ സാധിച്ചു. ഇത് മൂലം എല്ലാ വിഭാഗം ജനങ്ങളുടെയും സംതൃപ്തി നേടാൻ ഉൽപന്നത്തിനായി.

4. ബ്രാൻഡ് സ്‌റ്റോറിയും പരസ്യങ്ങളും

“കുടുംബബന്ധം, പ്രകൃതി, പാരമ്പര്യം” എന്നിവയെ മുൻനിർത്തിയ കണ്ണൻ ദേവൻ്റെ പരസ്യങ്ങൾ ഉപഭോക്താക്കളിൽ വൈകാരികമായ അടുപ്പം ഉണ്ടാക്കി. ചായയുടെ ഓരോ സിപ്പിന് പിന്നിലും ഓരോ കഥകളുണ്ടെന്ന് ഉപഭോക്താക്കൾക്ക് തോന്നിത്തുടങ്ങിയിടതാണ് ബ്രാൻഡിൻ്റെ വിജയം.

5. അനുഭവത്തിൽ ഊന്നിയ വിപണനം

മൂന്നാറിലെ കണ്ണൻ ദേവൻ ടീ മ്യൂസിയം, ടീ എസ്റ്റേറ്റ് ടൂറുകൾ എന്നിവ കണ്ണൻ ദേവൻ എന്ന ബ്രാൻഡിനെ സാധാരണ ഉൽപ്പന്നത്തിൽ നിന്ന് ഉപഭോക്തൃ കേന്ദ്രീകൃത അനുഭവത്തിലേക്കു മാറ്റി. സന്ദർശകർക്ക് ബ്രാൻഡ് നേരിട്ട് കണ്ട് അനുഭവിക്കാനായപ്പോൾ ബ്രാൻഡിന്റെ ശക്തി ഇരട്ടിയായി.

ഈ ബ്രാൻഡിംഗ് തന്ത്രം മൂലം കണ്ണൻ ദേവൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ചായ ബ്രാൻഡുകളിൽ ഒന്നാണ്. പാരമ്പര്യവും ഗുണമേന്മയും, വിപണന വൈവിധ്യവും, അനുഭവപരിചയത്തിലൂന്നിയ ബ്രാൻഡിംഗും ചേർന്നതാണ് ഇതിന്റെ വിജയരഹസ്യം. ഉപഭോക്താവിന്റെ മനസ്സിൽ മൂന്നാറിന്റെ ഒരു ഭാഗമായി പതിഞ്ഞത് കണ്ണൻ ദേവനെ വിപണിയിലെ സ്ഥിരതയുള്ള ബ്രാൻഡാക്കി.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version