അഴിച്ചുപണി തുടരുന്നു; വിരാല്‍ ദമാനിയ ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ പുതിയ സിഎഫ്ഒ

ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

ഇന്‍ഡസിന്‍ഡ് ബാങ്ക് പുതിയ സിഎഫ്ഒ ആയി വിരാല്‍ ദമാനിയ നിയമിതനായി. ബാങ്കിംഗ് രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വിരാല്‍ മുമ്പ് ബാങ്ക് ഓഫ് അമേരിക്ക, ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. അരുണ്‍ ഖുരാന രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് പുതിയ സിഎഫ്ഒ നിയമനം.

അരുണ്‍ ഖുരാന കമ്പനി വിട്ടതിന് ശേഷം ഡെപ്യൂട്ടി സിഎഫ്ഒ ആയിരുന്ന സന്തോഷ് കുമാറിനെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. പുതിയ സിഎഫ്ഒ ചാര്‍ജെടുത്തതോടെ സന്തോഷ് കുമാറിന്റെ അധിക ചുമതല അവസാനിച്ചു. അതേസമയം ഡെപ്യൂട്ടി സിഎഫ്ഒ ആയി സന്തോഷ് തുടരും.

ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ. മുമ്പ് ബാങ്ക് ഓഫ് അമേരിക്ക സിഎഫ്ഒ ആയിരുന്ന അദ്ദേഹം ബാങ്ക് ബ്രാഞ്ചുകളുടെ മേല്‍നോട്ടവും ബോഫ സെക്യൂരിറ്റീസ് ഇന്ത്യയുടെ മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. കൂടാതെ ബാങ്ക് ഓഫ് അമേരിക്കയുടെ ഇന്ത്യയിലെ നേതൃത്വത്തിലും ദമാനിയ അംഗമായിരുന്നു. ബോഫ സെക്യൂരിറ്റീസ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബാങ്ക് ഓഫ് അമേരിക്കയില്‍ വരുന്നതിന് മുമ്പ് സിറ്റി ബാങ്കിലുംപ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിലും ദമാനിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് എന്നീ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റ് ആന്‍ഡ് കണ്‍ട്രോളില്‍ ഐഎസ്എസിഎ സര്‍ട്ടിഫിക്കേഷനും അദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍ഡസിന്‍ഡ് ബാങ്ക് നേതൃനിരയില്‍ അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് ആദ്യം രാജീവ് ആനന്ദ് ബാങ്ക് സിഇഒ ആയി ചാര്‍ജെടുത്തിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ കണക്കുകളില്‍ 1960 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിഇഒ സുമന്ത് കത്പാലിയ , സിഎഫ്ഒ അരുണ്‍ ഖുരാന എന്നിവര്‍ പദവികള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version