ഓഗസ്റ്റ് 24 മുതൽ ഒരാൾക്ക് 9 സിം കാർഡുകൾ മാത്രം, ഡിജിറ്റൽ അറസ്റ്റും ഓൺലൈൻ തട്ടിപ്പും കുറയുമോ? നിങ്ങൾക്ക് എത്ര സിം ഉണ്ട്? 

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ് ഫോം  ഉപയോഗിച്ചാണ് ഒരു പേരിൽ എത്ര സിം ഉണ്ടെന്ന് ടെലികോം കമ്പനികൾ പരിശോധിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ വിവരങ്ങളും ഫോട്ടോയും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും

Suma Sunny
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment...
- Financial Expert & Certified Wealth Manager
Image:AI-generated

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി എടുത്ത സിമ്മുകൾ ഒരുപക്ഷേ ഇന്നും നിങ്ങളുടെ പേരിൽ തന്നെയാകും പ്രവർത്തിക്കുന്നത്. എന്നാൽ സൂക്ഷിക്കുക. ഒരാളുടെ പേരിൽ എടുക്കാവുന്ന സിം കാർഡുകളുടെ എണ്ണത്തിൽ കേന്ദ്ര സർക്കാർ വലിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്. നിയമം ലംഘിച്ചാൽ ഇനി പുതിയ സിം ലഭിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള കണക്ഷനുകളെയും അത് ബാധിച്ചേക്കാം. എന്താണ് സർക്കാരിന്റെ ഈ പുതിയ ഉത്തരവ് ?

നിയമം

ഒരാളുടെ പേരിൽ പരമാവധി 9 സിം കാർഡുകൾ മാത്രമേ അനുവദിക്കൂ. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്.

 ഒരു വ്യക്തിയുടെ പേരിൽ ഇതിനോടകം 9 അല്ലെങ്കിൽ അതിലധികം സിം കാർഡുകൾ ഉണ്ടെങ്കിൽ, അവർക്ക് പുതിയ സിം കാർഡ് നൽകരുത് എന്ന് സർക്കാർ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2026 ഓഗസ്റ്റ് 24 മുതൽ ഈ നിയമം കർശനമായി നടപ്പിലാക്കും.

കണ്ടെത്തുന്നത് എങ്ങനെ? 

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ് ഫോം  ഉപയോഗിച്ചാണ് ഒരു വ്യക്തിയുടെ പേരിൽ എത്ര സിം ഉണ്ടെന്ന് ടെലികോം കമ്പനികൾ പരിശോധിക്കുന്നത്.

 ഓഗസ്റ്റ് 23 മുതൽ പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ വിവരങ്ങളും ഫോട്ടോയും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും.

സാങ്കേതിക തടസ്സങ്ങൾ കാരണം തെറ്റായി കൂടുതൽ സിമ്മുകൾ ആക്റ്റിവേറ്റ് ആയാൽ, അത് പരിഹരിക്കുന്നത് വരെ ആ കണക്ഷൻ സസ്‌പെൻഡ് ചെയ്യും. കമ്പനികൾ നവംബർ 30-നകം ഈ സിസ്റ്റം പൂർണ്ണമായും ശരിയാക്കണം.

നിങ്ങളുടെ പേരിൽ നിലവിൽ 9 മൊബൈൽ കണക്ഷനുകൾ ഉണ്ടെങ്കിൽ ഇനി പുതിയൊരു സിം കാർഡ് എടുക്കാൻ സാധിക്കില്ല.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ 

ഇന്നത്തെ കാലത്ത് വ്യാജ രേഖകൾ നൽകിയോ മറ്റ് ആളുകളുടെ ഐഡി കാർഡുകൾ ഉപയോഗിച്ചോ ഒന്നിലധികം സിം കാർഡുകൾ കൈവശപ്പെടുത്തി തട്ടിപ്പുകൾ നടത്തുന്നത് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ അറസ്റ്റ് പോലുള്ള വലിയ തട്ടിപ്പുകൾക്കും ഓൺലൈൻ പണം തട്ടിയെടുക്കലുകൾക്കും ഇത്തരം വ്യാജ സിമ്മുകളാണ് കുറ്റവാളികൾ ഉപയോഗിക്കുന്നത്.

വ്യാജ ഐഡന്റിറ്റി

ചിലർ ആളുകൾ അറിയാതെ അവരുടെ ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിരവധി സിം കാർഡുകൾ എടുക്കാറുണ്ട്. ഇത്തരം ദുരുപയോഗങ്ങൾ തടയാനും നിങ്ങളുടെ പേരിൽ അനാവശ്യമായി സിമ്മുകൾ ആക്റ്റീവ് ആയിരിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

കുറ്റവാളികൾ കൃത്യം ചെയ്ത ശേഷം ഉപയോഗിച്ച സിം കാർഡുകൾ ഉപേക്ഷിച്ച് പുതിയവയിലേക്ക് മാറുന്നത് പതിവാണ്. പരിധി കർശനമാക്കുന്നതിലൂടെ വ്യാജ കണക്ഷനുകൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ വലിയ അളവിൽ കുറയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കും.

ദേശീയ സുരക്ഷ

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ രീതിയിലോ മൊബൈൽ നെറ്റ്‌വർക്കുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യമാണ്.

 സാധാരണക്കാരായ ഉപഭോക്താക്കളുടെ പണവും വിവരങ്ങളും ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് സംരക്ഷിക്കാനും, സിം കാർഡുകളുടെ ദുരുപയോഗം പൂർണ്ണമായി തടയാനുമാണ് സർക്കാർ ഈ നടപടി കർശനമാക്കുന്നത്.

English Summary

The government will limit SIM cards to nine per person from August 24, using its Digital Intelligence Platform to detect excess connections and curb fraud, identity misuse, and cybercrime.
Share This Article
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version