വീടോ പ്ലോട്ടോ വാങ്ങിയാല്‍ കോടീശ്വരനാകുമോ? റിയല്‍ എസ്റ്റേറ്റിലെ വന്‍ ചതിക്കുഴി ചൂണ്ടിക്കാട്ടി സിഎ

സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്

Suma Sunny
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment...
- Financial Expert & Certified Wealth Manager
Image:AI-generated

ഭൂമിയിലോ വീടുകളിലോ പണം നിക്ഷേപിച്ചാല്‍ അത് ഒരിക്കലും നഷ്ടപ്പെടില്ല, പണം കോടികളായി വളരും എന്നത് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഏറ്റവും വലിയ പൊതുധാരണകളില്‍ ഒന്നാണ്. എന്നാല്‍, ഒരു ഫ്‌ളാറ്റോ പ്ലോട്ടോ വാങ്ങുന്നതിനേക്കാള്‍ മൂന്നിരട്ടി ലാഭം തരുന്ന മറ്റ് വഴികള്‍ ഉള്ളപ്പോള്‍, റിയല്‍ എസ്റ്റേറ്റില്‍ മാത്രം പണം നിക്ഷേപിക്കുന്നത് നിങ്ങളുടെ സമ്പത്തിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ ആളുകള്‍ക്ക് സംഭവിക്കുന്ന ആ വലിയ സാമ്പത്തിക പിഴവ്് എന്താണെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നുമുള്ള ഒരു പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. പോസ്റ്റിലെ ഉളളടക്കം പരിശോധിക്കാം… 

ആദായത്തില്‍ മൂന്നിരട്ടി വ്യത്യാസം 

നിങ്ങള്‍ 1 കോടി രൂപയ്ക്ക് ഒരു ഫ്‌ളാറ്റ് വാങ്ങുന്നു എന്ന് കരുതുക. വാര്‍ഷിക വിലവര്‍ദ്ധനവ് ഏകദേശം 6% ആണെന്ന് കരുതിയാല്‍, 20 വര്‍ഷത്തിന് ശേഷം ഇതിന്റെ വില ഏകദേശം 3.2 കോടി രൂപ ആകും. ഒറ്റനോട്ടത്തില്‍ ഇത് വലിയ ലാഭമായി തോന്നാമെങ്കിലും, ഇതില്‍ നിന്ന് രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകള്‍, അറ്റകുറ്റപ്പണി ചെലവുകള്‍, ടാക്‌സ് എന്നിവ കുറയ്‌ക്കേണ്ടതുണ്ട്. കൂടാതെ വാടക വരുമാനം  വെറും 3.5% – 5% മാത്രമാണ് ലഭിക്കുന്നത്.

ഓഹരി വിപണി നിക്ഷേപം 20 വര്‍ഷത്തിന് ശേഷം 

അതേ 1 കോടി രൂപ ഓഹരിയില്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ ശരാശരി 12% പ്രതീക്ഷിക്കുന്ന വാര്‍ഷിക വളര്‍ച്ചയില്‍ 20 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍, അത് ഏകദേശം 11 കോടി രൂപയായി മാറും. ഇത് റിയല്‍ എസ്റ്റേറ്റില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 3 മടങ്ങിലധികമാണ്.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലെ പ്രധാന ചതിക്കുഴികള്‍

റിയല്‍ എസ്റ്റേറ്റ് ആസ്തി പെട്ടെന്ന് വിറ്റ് പണമാക്കാന്‍ കഴിയില്ല. ഒരു വസ്തു വില്‍ക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. പെട്ടെന്നൊരു സാമ്പത്തിക ആവശ്യത്തിന് ഈ പണം ഉപയോഗിക്കാന്‍ കഴിയില്ല. റിയല്‍ എസ്റ്റേറ്റില്‍ വില പതിയെ മാത്രമേ കൂടു. മെയിന്റനന്‍സ്, വില്ലേജ്-മുനിസിപ്പാലിറ്റി നികുതികള്‍ , പലിശ (വായ്പ എടുത്താണ് വാങ്ങിയതെങ്കില്‍) എന്നിവ ലാഭത്തിന്റെ വലിയൊരു പങ്ക് കവര്‍ന്നെടുക്കും. കോമ്പൗംണ്ടിംഗിന്റെ ശക്തി റിയല്‍ എസ്റ്റേറ്റില്‍ കുറവാണ്. അതേസമയം മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും മറ്റും കോമ്പൗണ്ടിംഗ് എന്ന വിസ്മയം കാണാന്‍ സാധിക്കും.

ചുരുക്കത്തില്‍, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത് തെറ്റാണെന്നല്ല ഇതിനര്‍ത്ഥം. താമസിക്കാന്‍ ഒരു വീട് എന്നത് നല്ല കാര്യമാണെങ്കിലും, സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്. എളുപ്പത്തില്‍ പണമാക്കാനുള്ള കഴിവും,  ഉയര്‍ന്ന വളര്‍ച്ചയും നല്‍കുന്ന മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളിലേക്ക് കൂടി പണം വിഭജിച്ച് നിക്ഷേപിക്കുന്നതാണ് ബുദ്ധി. 

English Summary

Buying Property to Get Rich? CA Reveals the Big Real Estate Trap You Should Know
Share This Article
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version