ടാക്‌സ് നോട്ടീസുകളെ ഭയക്കേണ്ട; ആദായ നികുതി അടയ്ക്കുമ്പോള്‍ ഒഴിവാക്കാം ഈ 6 പിഴവുകള്‍

എഫ്ഡി നിക്ഷേപങ്ങളുടെ പലിശ വരുമാനം, ഡിവിഡന്‍ഡ്, ഫ്രീലാന്‍സ് വരുമാനം എന്നിവ മറച്ചുവയ്ക്കരുത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

വീണ്ടുമൊരു ഐടിആര്‍ സീസണ്‍ എത്തിയിരിക്കുകയാണ്. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് നികുതി ദായകരെല്ലാം. സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍, ഡിവിഡന്റ് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയെല്ലാം ശേഖരിക്കപ്പെടുന്നു. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുന്‍പ്, അതുമായി ബന്ധപ്പെട്ട പിഴവുകള്‍ കൂടി മനസിലാക്കി വെക്കണം. കാരണം ഐടിആര്‍ ഫയലിംഗിലെ ഈ 6 തെറ്റുകള്‍ ചെയ്താല്‍ റീഫണ്ട് മാസങ്ങളോളം വൈകാം… ടാക്സ് നോട്ടീസും വരാം.

ഒന്നാമത്തേത്, തെറ്റായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുന്നതാണ്. പ്രത്യേകിച്ച് ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള നേട്ടം, വാടക വരുമാനം എന്നിവയുണ്ടെങ്കില്‍ തെറ്റായ ഫോം ഫയല്‍ ചെയ്യുന്നത് വരുമാനത്തിലെ അന്തരം സംബന്ധിച്ച നോട്ടീസുകള്‍ ക്ഷണിച്ചു വരുത്താം. ടാക്സ് ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ശമ്പള വരുമാനമുള്ളവര്‍ക്കും ഹിന്ദു കൂട്ടു കുടുംബങ്ങളും ഐടിആര്‍-1, ഐടിആര്‍-2 ഫോമുകളാണ് ഉപയോഗിക്കേണ്ടത്. 2026 ജൂലൈ 31 ആണ് ഈ വിഭാഗങ്ങള്‍ക്കുള്ള അന്തിമ തിയതി.

നോണ്‍ ഓഡിറ്റ് വിഭാഗത്തിലുള്ള ബിസിനസുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഐടിആര്‍-3, ഐടിആര്‍-4 ഫോമുകളാണ് വേണ്ടത്. ഓഗസ്റ്റ് 31 ആണ് ഈ വിഭാഗങ്ങള്‍ക്കുള്ള അവസാന തിയതി.

രണ്ടാമത്, ഫോം 16 മാത്രം നോക്കി ഐടിആര്‍ ഫയല്‍ ചെയ്യരുത്. എഐഎസ്, ഫോം 26എഎസ്, ടിഐഎസ് എന്നിവയും നിര്‍ബന്ധമായും പരിശോധിക്കുക. ഇപ്പോള്‍ ഇന്‍കം ടാക്സ് വകുപ്പ് എഐ ഉപയോഗിച്ച്  എല്ലാ വിവരങ്ങളും ക്രോസ്-വേരിഫൈ ചെയ്യുന്നുണ്ട്.

മൂന്നാമതായി എഫ്ഡി നിക്ഷേപങ്ങളുടെ പലിശ വരുമാനം, ഡിവിഡന്‍ഡ്, ഫ്രീലാന്‍സ് വരുമാനം എന്നിവ മറച്ചുവയ്ക്കരുത്. ബാങ്കുകളും ബ്രോക്കര്‍മാരും ഈ വിവരങ്ങള്‍ നേരിട്ട് ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നാലാമത്, അര്‍ഹതയില്ലാത്ത 80സി, 80ഡി കിഴിവുകള്‍ ക്ലെയിം ചെയ്യരുത്. ഇത് പിന്നീട് ടാക്സ് ഡിമാന്‍ഡിലേക്ക് നയിക്കാം. അഞ്ചാമത്, ഫോം 26എഎസില്‍ കാണിക്കാത്ത ടിഡിഎസ് ക്ലെയിം ചെയ്യരുത്. റീഫണ്ട് വൈകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണിത്.

ആറാമത്, ബാങ്ക് അക്കൗണ്ട് പ്രീ-വാലിഡേറ്റ് ചെയ്തിട്ടുണ്ടോ, ഐടിആര്‍ ഇ-വേരിഫൈ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. 2026-ല്‍ 90 ദിവസത്തിലേറെയായി പ്രോസസാകാതെ കിടന്ന ലക്ഷക്കണക്കിന് റിട്ടേണുകളില്‍ പലതും ഇത്തരം പിഴവുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപ്പോള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ സ്പീഡല്ല പ്രധാനം, കൃത്യതയാണ്. ഒരു ചെറിയ പിഴവ് പോലും റീഫണ്ട് വൈകിക്കുകയോ ടാക്സ് നോട്ടീസിലേക്ക് നയിക്കുകയോ ചെയ്യുമെന്ന് ഓര്‍ക്കുക. തീര്‍ച്ചയായും ഒരു പ്രൊഫഷണലിന്റെ സഹായം തേടുക.

English Summary

ITR Filing Errors Can Cost You: Refund Delays and Tax Notices Explained
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version