പശ്ചിമേഷ്യയെ ഞെട്ടിച്ച് ഒമാനെതിരെ ട്രംപിന്റെ ബോംബ് ഭീഷണി; ഹോര്‍മുസ് ഉപരോധം പിന്‍വലിക്കാന്‍ ഒരു തിടുക്കവുമില്ലെന്നും യുഎസ് പ്രസിഡന്റ്

ഇറാനും ഒമാനും തമ്മിലുള്ള ഹോര്‍മുസ് ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നീങ്ങവെയാണ് ട്രംപിന്റെ ഭീഷണി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

ഒമാനെതിരെ ബോംബാക്രമണ ഭീഷണി

ഇറാനുമായുള്ള സമാധാന കരാറിന് തടസ്സം നില്‍ക്കുകയാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍ കപ്പലുകള്‍ക്കെതിരായ ഹോര്‍മുസ് കടലിടുക്കിലെ യുഎസ് ഉപരോധത്തില്‍ ഒമാന്‍ ഇടപെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഹോര്‍മുസ് ഉപരോധം പിന്‍വലിക്കാന്‍ തനിക്ക് ഒരു തിടുക്കവുമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനും ഒമാനും തമ്മിലുള്ള ഹോര്‍മുസ് ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നീങ്ങവെയാണ് ട്രംപിന്റെ ഭീഷണി.

കേന്ദ്ര സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തി നോയലും ചന്ദ്രയും

ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും രാജി പ്രഖ്യാപിച്ച ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനും സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രത്യേകം കണ്ട് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. പുതിയ ബിസിനസുകളുടെ ദിശ, കോര്‍പ്പറേറ്റ് ഗവണന്‍സ്, തന്ത്രപരമായ തീരുമാനങ്ങള്‍, എയര്‍ ഇന്ത്യയിലെയും ടാറ്റ ഡിജിറ്റലിലെയും നഷ്ടങ്ങള്‍, സെമികണ്ടക്ടര്‍ പദ്ധതികള്‍, ചന്ദ്രശേഖരന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രശേഖരന്‍ 2027 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനമൊഴിയും. 

ശബ്‌നം സിന്‍ഹ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് മേധാവി

ശബ്നം സിന്‍ഹ ഒക്ടോബര്‍ 1 മുതല്‍ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിന്റെ പുതിയ ചെയര്‍പേഴ്സണാകും. നിലവിലെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ സെപ്റ്റംബര്‍ 30ന് സ്ഥാനമൊഴിഞ്ഞ് ബോര്‍ഡില്‍നിന്നും പടിയിറങ്ങും. ശബ്‌നം സിന്‍ഹയുടെ മൂന്ന് വര്‍ഷത്തെ നിയമനത്തിന് ബാങ്കിന്റെ ബോര്‍ഡും ആര്‍ബിഐയും അംഗീകാരം നല്‍കി. ലോകബാങ്ക് ഉള്‍പ്പെടെ വികസന ധനകാര്യം, സാമ്പത്തിക സേവനങ്ങള്‍, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് സിന്‍ഹ. 2026 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെ അറ്റാദായം 73% ഉയര്‍ന്ന് 109 കോടി രൂപയിലും വരുമാനം 3,207 കോടി രൂപയിലും എത്തിയിരുന്നു. 

വികസിത ഭാരതത്തിനായി ബാങ്കിംഗ് പരിഷ്‌കരണം

‘Banking for Viksit Bharat’ എന്ന പേരില്‍ ബാങ്കിംഗ് മേഖലയുടെ സമഗ്ര അവലോകനത്തിനായി ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, സാമ്പത്തിക സ്ഥിരത, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, ഉപഭോക്തൃ സംരക്ഷണം എന്നിവയാണ് പ്രധാന പരിഗണനകള്‍. ബാങ്കുകളുടെ NPAകള്‍ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. 

ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖയലില്‍ 7,877 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി

ഇന്ത്യയില്‍ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 7,877 കോടി രൂപ നിക്ഷേപം വരുന്ന 31 പദ്ധതി അപേക്ഷകള്‍ക്ക് ഇലക്ട്രോണിക്‌സ് മന്ത്രാലയം അനുമതി നല്‍കി. ക്യാമറ, ഡിസ്പ്ലേ മൊഡ്യൂളുകള്‍, കണക്ടറുകള്‍, റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍, ഒപ്റ്റിക്കല്‍ ട്രാന്‍സീവറുകള്‍, സ്പീക്കറുകള്‍, മൈക്രോഫോണുകള്‍, കപ്പാസിറ്ററുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. 10 സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതികളിലൂടെ 82,243 കോടി രൂപയുടെ ഉല്‍പ്പാദനവും ഏകദേശം 10,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ഇതോടെ ECMS പ്രകാരം അംഗീകരിച്ച പദ്ധതികളുടെ എണ്ണം 106 ആയി. മൊത്തം നിക്ഷേപം 69,548 കോടി രൂപയും. 2030ഓടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനം 500 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

English Summary

West Asia on Edge as Trump Issues Bomb Threat to Oman; No Immediate End to Hormuz Blockade
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version