യുദ്ധകാലത്തും നേട്ടം! ജിഎസ്ടി വരുമാനം സര്‍വകാല റെക്കോഡില്‍, സംസ്ഥാനങ്ങള്‍ക്ക് 1.09 കോടി രൂപ നികുതി വിഹിതം മുന്‍കൂറായി നല്‍കി കേന്ദ്രം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഉത്തര്‍ പ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചത്, 19,208 കോടി രൂപ. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും ലഭിച്ചു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

റെക്കോഡിട്ട് ജിഎസ്ടി പിരിവ്

രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ശക്തമായ വളര്‍ച്ച. 15.4% വളര്‍ച്ചയോടെ 2.11 ലക്ഷം കോടി രൂപയായാണ് ജൂലൈയില്‍ ജിഎസ്ടി പിരിവ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി പിരിവാണിത്. ഉപഭോഗം, ആഭ്യന്തര വ്യാപാരം, മികച്ച നികുതി അനുസരണം എന്നിവയുടെ പിന്തുണയോടെയാണ് വരുമാനം ഉയര്‍ന്നത്. തുടര്‍ച്ചയായ ഉയര്‍ന്ന ജിഎസ്ടി പിരിവ് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരതയോടെ മുന്നേറുന്നതിന്റെ പ്രധാന സൂചകമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

മുന്‍കൂറായി നികുതി വിഹിതം

സംസ്ഥാനങ്ങളുടെ ചെലവുകളും വികസന പദ്ധതികളും വേഗത്തിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1,09,019 കോടി രൂപയുടെ നികുതി വിഹിതം മുന്‍കൂര്‍ ഗഡുവായി അനുവദിച്ചു. സാധാരണയായി ഓഗസ്റ്റ് 10 ന് ലഭിക്കേണ്ട തുകയാണ് മുന്‍കൂട്ടി കൈമാറിയത്. ഉത്തര്‍ പ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചത്, 19,208 കോടി രൂപ. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും ലഭിച്ചു. കേരളത്തിന്റെ വിഹിതം 2,597 കോടി രൂപയാണ്. 

ഇന്ത്യ-ചൈന വ്യാപാരം പുനരാരംഭിച്ചു

ഇന്ത്യ-ചൈന നാഥുല അതിര്‍ത്തി വ്യാപാരപാത ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കോവിഡ് മഹാമാരിയും അതിര്‍ത്തി സംഘര്‍ഷങ്ങളും തുടര്‍ന്ന് 2020 മുതല്‍ വ്യാപാരം നിര്‍ത്തിവെച്ചിരുന്നു. സിക്കിമിലെ നാഥുല പാതയിലൂടെയുള്ള വ്യാപാരം പുനരാരംഭിച്ചത് ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ.

ഗോയങ്കക്കും ചന്ദ്രയ്ക്കും സെബി വിലക്ക്

മീഡിയ കമ്പനിയായ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ സ്വത്തുക്കള്‍ അനുമതിയില്ലാതെ ഈടായി പണയപ്പെടുത്തിയെന്ന കേസില്‍ പുനീത് ഗോയങ്കയെയും സുഭാഷ് ചന്ദ്രയെയും ഒരു വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കി സെബി. ഈ കാലയളവില്‍ ഇരുവര്‍ക്കും ലിസ്റ്റഡ് കമ്പനികളില്‍ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജ്‌മെന്റ് പദവികള്‍ വഹിക്കാനാകില്ല. കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് ലംഘനങ്ങള്‍ക്കെതിരെ സെബി സ്വീകരിച്ച പ്രധാന നടപടികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇ20 ഇല്ലായിരുന്നെങ്കില്‍ പെട്രോള്‍ വില 125 രൂപയാകുമായിരുന്നെന്ന് കേന്ദ്രം

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന കാലഘട്ടത്തില്‍ ഇ20 എഥനോള്‍ മിശ്രണ പദ്ധതി ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് ഏകദേശം 125 രൂപ നല്‍കേണ്ടിവരുമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. എഥനോള്‍ ഉപയോഗം ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും ഇന്ധനവില നിയന്ത്രിക്കാനും സഹായിച്ചെന്ന് ഇ20 ക്കെതിരെ വിമര്‍ശനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം പറഞ്ഞു. ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളര്‍ വരെ ഉയര്‍ന്നപ്പോഴും ഡെല്‍ഹിയില്‍ ഉപഭോക്താക്കള്‍ 94.77 പൈസ മാത്രമാണ് പെട്രോളിന് നല്‍കിയതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഫോറെക്‌സ് സ്വാപ്പിലൂടെ സമാഹരിച്ചത് 41 ബില്യണ്‍ ഡോളര്‍

റിസര്‍വ് ബാങ്കിന്റെ ഫോറെക്‌സ് സ്വാപ്പ് വിന്‍ഡോ വിജയകരം. ജൂലൈ 31 വരെ പദ്ധതിയിലൂടെ 40.82 ബില്യണ്‍ ഡോളര്‍ സമാഹരിക്കപ്പെട്ടു. ഇതില്‍ പ്രധാന പങ്കും എഫ്‌സിഎന്‍ആര്‍(ബി) നിക്ഷേപങ്ങളിലൂടെയാണ് ലഭിച്ചത്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുകയും ബാങ്കിംഗ് സംവിധാനത്തിന് ഡോളര്‍ ലഭ്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ ഫോറെക്‌സ് സ്വാപ്പ് വിന്‍ഡോ സംവിധാനം നടപ്പാക്കിയത്.

English Summary

India Posts Record GST Collections; Centre Advances ?1.09 Lakh Crore Tax Share to Statse
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version