പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും 100 ഡോളര്‍ കടന്ന് എണ്ണവില! ചെങ്കടലും അടയുന്നതോടെ എണ്ണ പ്രതിസന്ധി രൂക്ഷമായേക്കും

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിച്ചതോടെ കപ്പല്‍ഗതാഗത ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരുകയാണ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit: AI-generated

വീണ്ടും സെഞ്ച്വറിയടിച്ച് എണ്ണവില

ചെങ്കടലില്‍ യെമനിലെ ഭീകര സംഘടനയായ ഹൂത്തികളുടെ ആക്രമണങ്ങള്‍ രൂക്ഷമായതോടെ ആഗോള എണ്ണവിപണി വീണ്ടും സമ്മര്‍ദ്ദത്തിലായി. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളര്‍ കടന്ന് മാസങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിച്ചതോടെ കപ്പല്‍ഗതാഗത ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരുകയാണ്. ഹോര്‍മുസ് കടലിടുക്കിനും ചെങ്കടല്‍ പാതയ്ക്കും ചുറ്റുമുള്ള അനിശ്ചിതത്വം തുടരുകയാണെങ്കില്‍ എണ്ണവില 120 ഡോളറിലേക്കോ അതിന് മുകളിലേക്കോ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിപണിയും സമ്മര്‍ദ്ദത്തില്‍

ആഗോള വിപണിയിലെ അനിശ്ചിതത്വവും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. സെന്‍സെക്‌സ് 364 പോയന്റ് ഇടിഞ്ഞ് 76,391 ലേക്കെത്തി. നിഫ്റ്റി 126 പോയന്റ് ഇടിഞ്ഞ് 23,869 ലേക്ക് താഴ്ന്നു. എണ്ണവില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവും പണപ്പെരുപ്പ സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍, വ്യോമയാന കമ്പനികള്‍, കണ്‍സ്യൂമര്‍ ഓഹരികള്‍ എന്നിവയിലാണ് പ്രധാനമായും വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടത്. അദാനി എന്റര്‍പ്രൈസസ് 4.3 ശതമാനവും ശ്രീറാം ഫിനാന്‍സ് 3.12 ശതമാനവും നെസ്ലെ 3 ശതമാനവും ഇടിഞ്ഞു.

അന്താരാഷ്ട്ര സ്വര്‍ണവില ഏതാനും ദിവസത്തെ കുതിപ്പിനു ശേഷം ഇന്ന് ഇടിഞ്ഞു. 1 ശതമാനം ഇടിവോടെ 4089 ഡോളറിലാണ് അന്താരാഷ്ട്ര സ്വര്‍ണവില. കേരളത്തില്‍ അതേസമയം ഇന്നും സ്വര്‍ണവില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 13,500 രൂപയിലെത്തി. പവന് 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് ഇന്നത്തെ വില.

വിമാനക്കമ്പനി തുടങ്ങാന്‍ അദാനി ഗ്രൂപ്പ്

വ്യോമയാന മേഖലയിലേക്ക് പ്രവേശിക്കാന്‍ അദാനി ഗ്രൂപ്പ്. വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള നിലവിലെ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമപ്രകാരം എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് വിമാനങ്ങളും പ്രവര്‍ത്തന ശേഷിയും സംബന്ധിച്ച നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ ചട്ടങ്ങളില്‍ ഇളവ് ലഭിച്ചാല്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ആധിപത്യം പുലര്‍ത്തുന്ന ആഭ്യന്തര വ്യോമയാന വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ട് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

സില്‍വര്‍‌സ്റ്റോം ഐപിഒ നാളെ മുതല്‍

പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സില്‍വര്‍‌സ്റ്റോം പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ലിമിറ്റഡിന്റെ ഐപിഒ നാളെ മുതല്‍. 61.98 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 82.43 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 123-133 പ്രൈസ് ബാന്‍ഡിലാണ് ഓഹരികള്‍ വില്‍പ്പനക്കെത്തുക. ലോട്ട് സൈസ് 2000. ജൂലൈ 31 ന് സില്‍വര്‍സ്‌റ്റോം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ലക്‌നൗവിലെ സ്‌നോ പാര്‍ക്കിന്റെയും ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്ററിന്റെയും നിര്‍മാണത്തിനും കേരളത്തില്‍ അതിരപ്പിള്ളിയിലുള്ള തീം പാര്‍ക്കിന്റെ വികസനത്തിനുമാവും ഉപയോഗിക്കുകയെന്ന് സില്‍വര്‍സ്‌റ്റോം മാനേജിംഗ് ഡയറക്ടര്‍ എ ഐ ഷാലിമാര്‍ പറഞ്ഞു.

English Summary

West Asia Conflict Pushes Oil Above $100; Red Sea Disruptions Threaten Global Supply
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version