വിഴിഞ്ഞത്ത് നങ്കൂരമിടാന്‍ ഷിപ്പിംഗ് വമ്പന്‍ എംഎസ്‌സി; ഓഹരി വാങ്ങാന്‍ അദാനി ഗ്രൂപ്പുമായി ചര്‍ച്ച, വേദാന്ത ഗ്രൂപ്പില്‍ ഇഡി റെയ്ിഡ്, ഐപിഒയുമായി കൊക്ക കോള, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

വിഴിഞ്ഞത്ത് നിക്ഷേപിക്കാന്‍ സ്വിസ് ഷിപ്പിംഗ് വമ്പന്‍

വിഴിഞ്ഞം തുറമുഖത്തേക്ക് വിദേശനിക്ഷേപം വരുമോ? വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികള്‍ ആഗോള ഷിപ്പിംഗ് വമ്പനായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്‌സി) വില്‍ക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും എംഎസ്‌സിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഗതാഗത കമ്പനിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ എംഎസ്‌സി. കേരള സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം ആദ്യ പ്രവര്‍ത്തന വര്‍ഷത്തിന് ശേഷം അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പോര്‍ട്ടിലെ ഓഹരി വിഹിതം 26 ശതമാനം വരെ കുറയ്ക്കാന്‍ അനുമതിയുണ്ട്. കൂടുതല്‍ ബിസിനസ് ആകര്‍ഷിക്കുന്നതിനും മൂലധനം കണ്ടെത്തുന്നതിനുമാണ് ഷിപ്പിംഗ് വമ്പന്‍മാരുമായി അദാനി ഗ്രൂപ്പ് കൈകോര്‍ക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ നടത്തിപ്പിനും എംഎസ്.സി, സിഎംഎ സിജിഎം എന്നീ കമ്പനികളുമായി അദാനി ഗ്രൂപ്പ് ധാരണയുണ്ടാക്കിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം ചൊവ്വാഴ്ച നിയമസഭയിലും തര്‍ക്കത്തിന് വിഷയമായി. കോവളം എംഎല്‍എ എം വിന്‍സന്റടക്കമുള്ളവര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യമുന്നയിച്ചവരാണെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും എം വിന്‍സെന്റ് എംഎല്‍എ വെല്ലുവിളിച്ചു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നത്. 18 മാസത്തെ പ്രവര്‍ത്തനത്തിനിടെ 2 ദശലക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് തുറമുഖം റെക്കോഡിട്ടിട്ടുണ്ട്. മേയ് മാസത്തില്‍ 1,30,000 ടിഇയു കണ്ടെയ്‌നറുകളും വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തു.

വേദാന്തയില്‍ ഇഡി റെയ്ഡ്

അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള മൈനിംഗ് വമ്പനായ വേദാന്ത ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. വിദേശ കറന്‍സി നിയന്ത്രണ നിയമം (ഫെമ) പ്രകാരമാണ് റെയ്ഡ്. റെയ്ഡ് വാര്‍ത്തകളെ തുടര്‍ന്ന വേദാന്ത ഗ്രൂപ്പിന്റെ ഓഹരിവില ഇന്ന് 4 ശതമാനത്തിലേറെ ഇടിഞ്ഞു.

കൊക്ക കോള ഐപിഒ അടുത്ത വര്‍ഷം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ യുഎസ് വമ്പനായ കൊക്ക കോളയും. കമ്പനിയുടെ ഇന്ത്യയിടെ ബോട്ടിലിംഗ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഹിന്ദുസ്ഥാന്‍ കൊക്ക കോള ഹോള്‍ഡിംഗ്‌സാണ് (എച്ച്‌സിസിഎച്ച്) ഐപിഒ കൊണ്ടുവരുന്നത്. 2027 ലാവും ലിസ്റ്റിംഗ്. കൊക്ക കോളയ്ക്ക് 60% ഓഹരി വിഹിതമാണ് എച്ച്‌സിസിഎച്ചില്‍ ഉള്ളത്.

ഇന്ത്യന്‍ വിപണിയെ പിന്തള്ളി ദക്ഷിണ കൊറിയന്‍ വിപണിയും

കനത്ത ആഘാതമേറ്റ് നില്‍ക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് മറ്റൊരു തിരിച്ചടി കൂടി. വിപണി മൂല്യത്തില്‍ തായ്വാന് പിന്നാലെ ദക്ഷിണ കൊറിയന്‍ വിപണി (കോസ്പി) ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നിലാക്കി. ജൂണ്‍ 1 ലെ കണക്കനുസരിച്ച് ഇന്ത്യന്‍ വിപണിയുടെ ആകെ മൂല്യം 4.84 ട്രില്യണ്‍ ഡോളറും ദക്ഷിണ കൊറിയന്‍ വിപണിയുടേത് 5.04 ട്രില്യണ്‍ ഡോളറുമാണ്. ആഗോള തലത്തില്‍ വിപണി മൂല്യത്തില്‍ ഇന്ത്യന്‍ വിപണി ഇതോടെ ഏഴാം സ്ഥാനത്തായി. എഐ, സെമികണ്ടക്റ്റര്‍ ഓഹരികളുടെ ബൂമിലാണ് ഏഷ്യന്‍ വിപണികള്‍ കുതിക്കുന്നത്. അതേസമയം എഫ്‌ഐഐകളുടെ വിറ്റൊഴിയലും എണ്ണ വില വര്‍ധനയുമാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായിരിക്കുന്നത്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version