സ്വര്‍ണവും വെള്ളിയും കിട്ടാക്കനിയാകുമോ? ഇറക്കുമതി തീരുവ കൂട്ടിയതോടെ കുതിച്ചുയര്‍ന്ന് വില, കള്ളക്കടത്ത് കൂടുമെന്ന് വ്യാപാരികള്‍, 95.8 ലേക്ക് ഇടിഞ്ഞ് രൂപ, കാര്‍ഷിക താങ്ങുവിലയ്ക്കായി 2.6 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

സ്വര്‍ണവും വെള്ളിയും കിട്ടാക്കനിയാകുമോ? ഇറക്കുമതി തീരുവ കൂട്ടിയതോടെ കുതിച്ചുയര്‍ന്ന് വില, കള്ളക്കടത്ത് കൂടുമെന്ന് വ്യാപാരികള്‍, 95.8 ലേക്ക് ഇടിഞ്ഞ് രൂപ, കാര്‍ഷിക താങ്ങുവിലയ്ക്കായി 2.6 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

സ്വര്‍ണവും വെള്ളിയും കിട്ടാക്കനിയാകുമോ? ഇറക്കുമതി തീരുവ കൂട്ടിയതോടെ വില കുതിക്കുന്നു

സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6% ല്‍ നിന്ന് 15 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ നാണ്യശേഖരവും രൂപയുടെ മൂല്യവും പിടിച്ചു നിര്‍ത്താനുദ്ദേശിച്ചാണ് നടപടി. 10% അടിസ്ഥാന കസ്റ്റംസ് നികുതിയും 5% കാര്‍ഷിക അടിസ്ഥാന സൗകര്യ ലെവിയും ചേര്‍ന്നതാണ് പുതുക്കിയ നികുതി. പ്ലാറ്റിനത്തിന്റെ ഇറക്കുമതി നികുതി 6.4% ല്‍ നിന്ന് 15.4 ശതമാനത്തിലേക്കും ഉയര്‍ത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സ്വര്‍ണവില 4695 ഡോളറിലേക്ക് ഇടിഞ്ഞപ്പോഴും ഇന്ത്യയില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 735 രൂപ ഉയര്‍ന്ന് 14,850 രൂപയായി. പവന് 5,880 രൂപ വര്‍ധിച്ച് 1,18,800 രൂപയിലെത്തി. വെള്ളി വില കിലോയ്ക്ക് 30,000 രൂപ ഉയര്‍ന്ന് 3,30,000 രൂപയിലെത്തി. കല്യാണ്‍ ജ്വല്ലേഴ്‌സ്, ടൈറ്റന്‍ അടക്കം സ്വര്‍ണ ആഭരണ ബിസിനസിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. അതേസമയം സെയില്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, നാല്‍കോ തുടങ്ങി ലോഹ ഓഹരികളുടെ വില വന്‍ മുന്നേറ്റം നടത്തി. ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളും കുതിച്ചു.

ഇറക്കുമതി നികുതി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം കരിഞ്ചന്തയും സ്വര്‍ണ കള്ളക്കടത്തും വീണ്ടും ശക്തമാകാനുള്ള അവസരമൊരുക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ വിമര്‍ശിച്ചു.

രൂപ വീണ്ടും വീണു, പിന്നില്‍ ക്രൂഡും എഫ്‌ഐഐകളും

സര്‍ക്കാരും ആര്‍ബിഐയും കിണഞ്ഞു പരിശ്രമം തുടരുമ്പോഴും ഡോളറിനെതിരെ രൂപയുടെ മൂല്യം ആശങ്കാജനകമായി താഴോട്ടാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 95.8 ലേക്ക് ഇന്ന് ഇന്‍ട്രാഡേ ട്രേഡിനിടെ രൂപയുടെ മൂല്യം വീണു. ക്രൂഡ് ഓയില്‍ വില വര്‍ധനയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവുമാണ് രൂപയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മേയ് മാസത്തിലെ ആദ്യ ആഴ്ചയില്‍ 21,469 കോടി രൂപ എഫ്‌ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു കഴിഞ്ഞെന്ന് എന്‍എസ്ഡിഎല്‍ ഡാറ്റ പറയുന്നു. ഡിഐഐകള്‍ നടത്തിയ 35,323 കോടി രൂപയുടെ നിക്ഷേപമാണ് കനത്ത ഇടിവില്‍ നിന്ന് വിപണിയെ രക്ഷിച്ചത്.

108 ഡോളര്‍ കടന്ന് എണ്ണവില, കരുതല്‍ ശേഖരത്തില്‍ ഇടിവ്

ഇറാന്‍ സംഘര്‍ഷത്തിന് ശമനമില്ലാത്തതോടെ എണ്ണവില തീപിടിച്ചു നില്‍ക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില 108 ഡോളറിലാണ് നിലവില്‍ ട്രേഡ് ചെയ്യുന്നത്. ആഗോള തലത്തില്‍ എണ്ണയുടെ കരുതല്‍ ശേഖരത്തില്‍ അസാധാരണമായ ഇടിവാണുണ്ടാകുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പറയുന്നു. ഐഇഎ അംഗ രാഷ്ട്രങ്ങള്‍ വിപണിയിലിറക്കാനുദ്ദേശിച്ച 400 മില്യണ്‍ ബാരല്‍ കരുതല്‍ എണ്ണയില്‍ 164 മില്യണ്‍ ബാരലും വിതരണം ചെയ്തുകഴിഞ്ഞു. അതേസമയം കല്‍ക്കരിയില്‍ നിന്ന് ഗ്യാസും യൂറിയയും കെമിക്കലുകളും അധികമായി ഉല്‍പ്പാദിപ്പിക്കാനുള്ള കോള്‍ ഗ്യാസിഫിക്കേഷന്‍ ഇന്‍സെന്റീവ് സ്‌കീമിലേക്ക് 37,500 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചു. 2026-27 ലെ ഖാരിഫ് സീസണില്‍ വിവിധ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കാന്‍ 2.6 ലക്ഷം കോടി രൂപയും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുവദിച്ചു.

————–

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version