എഫ്&ഒ ട്രേഡിംഗ് സമയം നീട്ടി എന്‍എസ്ഇ; സിഎസ്ആര്‍ ഫണ്ടിന്റെ 10% സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കാന്‍ കമ്പനികള്‍ക്ക് അനുമതി, പ്രധാന ബിസിനസ് വാര്‍ത്തകള്‍

രാവിലത്തെ പ്രീ ഓപ്പണ്‍ സെഷന്‍, ട്രേഡ് മോഡിഫിക്കേഷന്‍ വിന്‍ഡോ എന്നിവയ്ക്ക് മാറ്റമില്ല

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ഫ്യൂച്ചര്‍, ഓപ്ഷന്‍ ട്രേഡുകള്‍ ഇനി 3.40 വരെ

ഇക്വിറ്റി ഡെറിവേറ്റീവുകളായ ഓപ്ഷന്റെയും ഫ്യൂച്ചേഴ്‌സിന്റെയും ട്രേഡിംഗ് സമയം 10 മിനിറ്റ് കൂടി ദീര്‍ഘിപ്പിച്ച് നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്. ഓഗസ്റ്റ് 3 മുതല്‍ വൈകിട്ട് 3.40 നായിരിക്കും ഡെറിവേറ്റീവ് ട്രേഡുകളുടെ ക്ലോസിംഗ് സമയം. രാവിലത്തെ പ്രീ ഓപ്പണ്‍ സെഷന്‍, ട്രേഡ് മോഡിഫിക്കേഷന്‍ വിന്‍ഡോ എന്നിവയ്ക്ക് മാറ്റമില്ല. ഇക്വിറ്റി കാഷ് മാര്‍ക്കറ്റില്‍ 3.15 മുതല്‍ 3.35 വരെയുള്ള ക്ലോസിംഗ് ഓക്ഷന്‍ സെഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡെറിവേറ്റീവുകളുടെ ക്‌ളോസിംഗ് സമയം നീട്ടിയത്.

സിഎസ്ആര്‍ ഫണ്ടിന്റെ 10% സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക്

കമ്പനികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎഎസ്ആര്‍) ഫണ്ടിന്റെ ഒരു ഭാഗം സോഷ്യല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ (എസ്എസ്ഇ) ലിസ്റ്റ് ചെയ്ത ഇന്‍സ്ട്രമെന്റുകളില്‍ നിക്ഷേപിക്കാം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നടപ്പാക്കിയ ഭേഗദതി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ക്ക് (എന്‍പിഒ) ഗുണകരമാവും. കമ്പനികള്‍ക്ക് സിഎസ്ആര്‍ ഫണ്ടിന്റെ 10% ഇപ്രകാരം എന്‍പിഒകളുടെ സീറോ കൂപ്പണ്‍ സീറോ പ്രിന്‍സിപ്പല്‍ (സെഡ്‌സിസെഡ്പി) ഇന്‍സ്ട്രമെന്റുകളില്‍ നിക്ഷേപിക്കാം. സെഡ്‌സിസെഡ്പി തങ്ങള്‍ക്ക് ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പകരം പണമോ പലിശയോ നല്‍കാറില്ല. ഫണ്ട് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്യുക.

സ്‌പൈസ് ജെറ്റിന് 125 കോടിയുടെ ജിഎസ്ടി ബാധ്യത

ഇന്ധന വിലക്കയറ്റവും മറ്റ് നഷ്ടങ്ങളും മൂലം വലയുന്ന ബജറ്റ് വിമാനക്കമ്പനി സ്‌പൈസ് ജെറ്റിന് കൂടുതല്‍ തിരിച്ചടി. മാസങ്ങളോളം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന് 124.65 കോടി രൂപ നികുതിയായി ഉടന്‍ അടയ്ക്കാന്‍ ജിഎസ്ടി വകുപ്പ് കമ്പനിയോട് ആവശ്യപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ജിഎസ്ടി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതും പരിഗണനയിലുണ്ട്.

തിരിച്ചടികളിലും സമ്പദ് വ്യവസ്ഥ പിടിച്ചു നില്‍ക്കുമെന്ന് ധന മന്ത്രാലയം

പണപ്പെരുപ്പത്തിന്റെയും ശരാശരിയിലും കുറഞ്ഞ മണ്‍സൂണിന്റെയും ആശങ്കയ്ക്കിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജാഗ്രതയും ചെറുത്തുനില്‍പ്പും കാണിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രാലയം. മേയിലെ പ്രതിമാസ സാമ്പത്തിക അവലോകനത്തിലാണ് നിരീക്ഷണം. സേവനങ്ങളുടെ ശക്തമായ കയറ്റുമതിയും മതിയായ വിദേശ നാണ്യ ശേഖരവും സുസ്ഥിരമായ തൊഴില്‍ വിപണിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ അടിത്തറ നല്‍കുന്നുണ്ട്. ആഗോള എണ്ണ വില വര്‍ധനയും രൂപയുടെ മൂല്യമിടിവും മണ്‍സൂണ്‍ കുറയുമെന്ന പ്രവചനങ്ങളുമാണ് സമ്പദ് വ്യവസ്ഥ നേരിടുന്ന ആശങ്കകളെയന്നും ധനമന്ത്രാലയം പറയുന്നു.

അന്തിമഘട്ടത്തില്‍ ഇറാന്‍ സമാദാന കരാര്‍

ഇറാന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അന്തിമവട്ട തടസങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപ് സിറ്റുവേഷന്‍ റൂമില്‍ രണ്ടു മണിക്കൂര്‍ ഉന്നതതല ചര്‍ച്ച നടത്തിയെങ്കിലും കരാര്‍ പ്രഖ്യാപനം ഒഴിവാക്കി. ഹോര്‍മുസിന്റെ നിയന്ത്രണവും ഇറാന്റെ കൈവശമുള്ള ആണവ ഇന്ധനവുമാണ് ഇപ്പോഴും തടസമായി നില്‍ക്കുന്നത്. യുഎസിനെ വിശ്വാസമില്ലെന്ന പല്ലവി ഇറാന്‍ ആവര്‍ത്തിച്ചു.

ക്രൂഡ് വില കുറയുന്നു

ഇറാന്‍ സംഘര്‍ഷം ഉടനെ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുറയുകയാണ്. ബ്രെന്റ് ക്രൂഡ് വില 1.7% താണ് 91.12 ഡോളറിലെത്തി. യുഎസ് ഡബ്യുടിഐ ക്രൂഡ് വില 87.36 ഡോളറിലേക്ക് വീണു. അതേസമയം വെള്ളിയാഴ്ച ശക്തമായി മുന്നേറിയ അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഇടിവ്. സ്വര്‍ണവില ശനിയാഴ്ച ഔണ്‍സിന് 0.58% ഇടിഞ്ഞ് 4,516 ഡോളറിലെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയാണ് ഇന്നത്തെ വില.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version