ഇറാന്‍ സംഘര്‍ഷം: ദോഹ ചര്‍ച്ചകളില്‍ പുരോഗതി; മരവിപ്പിച്ച ആസ്തികള്‍ ഇറാന് കൈമാറാമെന്ന് യുഎസ്, വിപണി മൂലധനത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ വിപണി, പ്രധാന ബിസിനസ് വാര്‍ത്തകള്‍

24 ബില്യണ്‍ ഡോളര്‍ വരുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചാണ് യുഎസ് അനുകൂല നിലപാടെടുത്തത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Credit : wikipedia / AI-generated

മരവിപ്പിച്ച ആസ്തികള്‍ ഇറാന് കൈമാറാമെന്ന് യുഎസ്

ഇറാന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ ചില നിര്‍ണായക പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ട്. 24 ബില്യണ്‍ ഡോളര്‍ വരുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചാണ് യുഎസ് അനുകൂല നിലപാടെടുത്തത്. ദോഹയില്‍ ഇറാന്‍ സ്പീക്കര്‍ മൊഹമ്മദ് ബാഗേര്‍ ഗാലിബാഹ് യുഎസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പുരോഗതി. സമാധാന കരാര്‍ ഒപ്പിടുമ്പോള്‍ പാതി തുകയും 60 ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന തുകയും ഇറാന് ലഭ്യമാക്കണമെന്നാണ് ടെഹ്‌റാന്റെ ആവശ്യം. സമാധാന ചര്‍ച്ചകള്‍ പുരോഗതി കൈവരിക്കുന്നതിനിടെ തെക്കന്‍ ഇറാനില്‍ യുഎസ് ആക്രമണം നടത്തിയത് ഇതിനിടെ ആശങ്കയുയര്‍ത്തി. സ്വയരക്ഷക്കുള്ള പ്രതിരോധമാണ് ആക്രമണമെന്ന് പ്രസിഡന്റ് ട്രംപ് ന്യായീകരിച്ചു.

വിപണി മൂലധനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ മറികടന്ന് തായ്‌വാന്‍

രണ്ടു ദിവസത്തെ കുതിപ്പിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് ലാഭമെടുപ്പ് ദൃശ്യമായി. സെന്‍സെക്‌സ് 479 പോയന്റ് നഷ്ടത്തോടെ 76,009 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 118 പോയന്റ് ഇടിഞ്ഞ് 23,913 ല്‍ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ബിഎസ്ഇ മിഡ്കാപ് സൂചിക 0.33 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.21 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ്-ഇറാന്‍ സമാധാന കരാറിന്റെ ലക്ഷണങ്ങളൊന്നുമില്ലാഞ്ഞതിനാല്‍ വളരെ കരുതലോടെയായിരുന്നു വ്യാപാരം.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മോശം പ്രകടനം മറ്റൊരു തിരിച്ചടി കൂടി ഏല്‍പ്പിച്ച ദിവസമാണിന്ന്. വിപണി മൂലധനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി തായ്‌വാന്‍ വിപണി അഞ്ചാമതെത്തി. 4.92 ട്രില്യണ്‍ ഡോളറാണ് ഇന്ത്യന്‍ വിപണിയുടെ മാര്‍ക്കറ്റ് കാപ്. അതേസമയം 3.5% ഉയര്‍ന്ന് തായ്വാന്‍ വിപണിയുടെ മാര്‍ക്കറ്റ് കാപ് 4.95 ട്രില്യണ്‍ ഡോളറിലെത്തി. 77.95 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി യുഎസ് ഓഹരി വിപണി ഒന്നാമതും 15.61 ട്രില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് കാപ്പുമായി ചൈനീസ് വിപണി രണ്ടാമതുമാണ്.

2026 ല്‍ മോശം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് സാധ്യതയെന്ന് സിറോധ സ്ഥാപകന്‍ നിതിന്‍ കാമത്ത്

വളരെ മോശം സാമ്പത്തിക സാഹചര്യങ്ങളും പണപ്പെരുപ്പവും 2026 ല്‍ ഇന്ത്യക്കാര്‍ നേരിടാമെന്ന് സിറോധ സ്ഥാപകന്‍ നിതിന്‍ കാമത്ത്. എല്‍ നിനോ മൂലമുള്ള മോശം മണ്‍സൂണും ഇറാന്‍ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റവും ചേര്‍ന്നാല്‍ ആര്‍ബിഐക്ക് പലിശ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് നിതിന്‍ പറഞ്ഞു. മഴ കുറഞ്ഞാല്‍ ഗ്രാമീണ മേഖലയിലെ വരുമാനം കുറയുമെന്നും ഭക്ഷ്യ വിലക്കയറ്റം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ക്രൂഡ് വില ഉയരുന്നു, സ്വര്‍ണം താഴേക്ക്

ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തിന് ശേഷം ക്രൂഡ് വില അല്‍പ്പം ഉയര്‍ന്നെങ്കിലും 100 ഡോളറിന് താഴെ തുടരുന്നത് ആശ്വാസകരമാണ്. ബ്രെന്റ് ക്രൂഡ് വില 3% ഉയര്‍ന്ന് ബാരലിന് 98.89 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 92.62 ലുമാണ് ട്രേഡ് ചെയ്യുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 1.3% ഇടിഞ്ഞ് 4508 ഡോളര്‍ എന്ന നിലയിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,565 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,16,520 രൂപയാണ് ഇന്നത്തെ വില.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version