പശ്ചിമേഷ്യന്‍ സംഘര്‍ഷം: സമാധാനം അകലെ; ഇറാന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാന്‍ യുഎസ്

ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള വിപണികള്‍ക്ക് ഇരുട്ടടിയാകും

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Image credit: AI-generated

ഇറാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറാന്‍ തുറമുഖങ്ങളിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനം. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ 21 മണിക്കൂര്‍ ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇറാനെതിരെ നടപടികള്‍ കടുപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധിസംഘം ഇറാനുമായി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ വിസമ്മതിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഇറാന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞത് ആഗോള വിപണികളെ സമ്മര്‍ദ്ദത്തിലാക്കുന്നത് തുടരുകയാണ്. ഈ മാസം തുടക്കത്തില്‍ രണ്ടാഴ്ച നീണ്ട വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും സമ്മതം അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കണം എന്നതായിരുന്നു ഇതിനായി അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ഉപാധി എങ്കിലും പരിമിതമായി മാത്രമേ ഇറാന്‍ വാണിജ്യകപ്പലുകളെ ഇതുവഴി കടത്തിവിടുന്നുള്ളു. മാത്രമല്ല, ഇതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഉയര്‍ന്ന ടോളുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധിസംഘം ഇറാന്‍ സംഘവുമായി പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ 21 മണിക്കൂറോളം സമാധാനചര്‍ച്ച നടത്തിയെങ്കിലും ഉപാധികളില്‍ തീരുമാനമാകാതെ ചര്‍ച്ച തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചത്. ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള വിപണികള്‍ക്ക് ഇരുട്ടടിയാകും. ബ്രെന്റ് ക്രൂഡിന് തിങ്കളാഴ്ച രാവിലെ 6% വില ഉയര്‍ന്നിട്ടുണ്ട്. വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

പരാജയത്തിന് കാരണം അമേരിക്ക: ഇറാന്‍ വിദേശകാര്യമന്ത്രി

ശുഭ പ്രതീക്ഷകളോടെയാണ് അമേരിക്കന്‍ ഉന്നതതല പ്രതിനിധിസംഘവുമായി ചര്‍ച്ചകള്‍ നടത്തിയതെന്നും എന്നാല്‍ അമേരിക്കയുടെ മാക്‌സിമലിസവും ആവശ്യങ്ങളിലെ വഴുതിമാറ്റവും കൊണ്ടാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അര്‍ഘാച്ചി കുറ്റപ്പെടുത്തി. 47 വര്‍ഷത്തിനിടെ അമേരിക്കയുമായി ഇറാന്‍ നടത്തിയ ഏറ്റവും തീവ്രമായ ചര്‍ച്ചയായിരുന്നു പാക്കിസ്ഥാനില്‍ നടന്നതെന്നും യുദ്ധം അവസാനിപ്പിക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യമെന്നും അറഘാച്ചി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

അവസാനതലം വരെ ചര്‍ച്ച നീളുകയും ഇസ്ലാമാബാദ് ധാരണാപത്രം എന്ന സമാധാന കരാറിലേക്ക് വളരെ അടുക്കുകയും ചെയ്തുവെങ്കിലും അമേരിക്ക ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്്തതതോടെ ചര്‍ച്ച നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് അര്‍ഘാച്ചി കുറ്റപ്പെടുത്തി.

അതേസമയം അമേരിക്കന്‍ നാവികസേന ഉടനടി ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഞായറാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് ഇത് നിരാകരിച്ചു. ഇറാന് ടോള്‍ നല്‍കുന്നവര്‍ക്ക് സുരക്ഷിതമായി ഇടനാഴി കടക്കാനാകില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി.

English Summary

Tensions in the Middle East have escalated as the United States announced a naval blockade on Iranian ports following the collapse of high-level peace negotiations in Islamabad. Led by U.S. Vice President J.D. Vance and mediated by Pakistan, the 21-hour marathon talks failed after Iran refused to dismantle its nuclear programs and insisted on levying high tolls for passage through the Strait of Hormuz. In response, President Donald Trump confirmed that the U.S. Navy would secure the strait, while the U.S. Central Command moves to intercept all vessels traveling to or from Iran starting Monday. This geopolitical standoff has already triggered a 6% surge in Brent crude oil prices, sparking fears of a significant global economic disruption.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version