വെടിനിര്‍ത്തലിന് കരാറുമായി പാകിസ്ഥാന്‍; രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടത്തി ഇന്ത്യ, ക്രൂഡും സ്വര്‍ണവും താഴേക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വെടിനിര്‍ത്തലിന് കരാറുമായി പാകിസ്ഥാന്‍; രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടത്തി ഇന്ത്യ, ക്രൂഡും സ്വര്‍ണവും താഴേക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Wikimedia Commons/ AI-generated

ഇറാനില്‍ മധ്യസ്ഥതയുമായി പാകിസ്ഥാന്‍

വെടിനിര്‍ത്തലിനായി യുഎസിനും ഇറാനും മുന്നില്‍ കരാര്‍ അവതരിപ്പിച്ച് പാകിസ്ഥാന്‍. അടിയന്തരമായി ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍, പിന്നീട് ഒരു ദീര്‍ഘകാല സമാധാന കരാര്‍ എന്നിവയാണ് ഇസ്ലമാബാദ് ഉടമ്പടിയുടെ ഭാഗമായി പാകിസ്ഥാന്‍ അവതരിപ്പിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും കരാറിന്റെ ഭാഗമാണ്. 45 ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടിക്കായി ഇറാന്റെയും യുഎസിന്റെയും മധ്യേഷ്യയിലെ മറ്റ് രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

1% മുന്നേറി വിപണി

സമാധാന ചര്‍ച്ചകളുടെ വിവരം പുറത്തുവന്നതോടെ നേട്ടമുണ്ടാക്കി ഓഹരി വിപണി. രാവിലെ ഇടിവോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും 1 ശതമാനത്തിലേറെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 787 പോയന്റ് മുന്നേറി 74,106 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 255 പോയന്റ് നേട്ടത്തോടെ 22,968 ല്‍ എത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖല 2.6 ശതമാനവും ധനകാര്യ സേവന മേഖല 2.34 ശതമാനവും ബാങ്കിംഗ് ഓഹരികള്‍ 2 ശതമാനത്തിലേറെയും കുതിച്ചു. നിക്ഷേപകരുടെ മൂലധനത്തില്‍ 5 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. 

ക്രൂഡും സ്വര്‍ണവും താഴേക്ക്

ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും വിലയില്‍ നേരിയ കുറവ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിലേക്കാണ് കുറഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 4600 ഡോളര്‍ വരെ താഴ്ന്ന ശേഷം 4680 എന്ന നിലയിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,810 രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞ് 1,10,480 രൂപയായി.  ഡോളറിനെതിരെ രൂപയും ശക്തി പ്രാപിക്കുകയാണ്. 33 പൈസ മെച്ചപ്പെടുത്തി 92.85 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇന്ന് മെച്ചപ്പെട്ടു. 

രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

ഇന്ത്യയുടെ രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്ന് യാത്ര തിരിച്ചു. ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്നീ കപ്പലുകളാണ് എല്‍പിജിയുമായി ഇന്ത്യയിലേക്ക് വരുന്നത്. ഇതോടെ ഹോര്‍മുസ് കടന്ന ഇന്ത്യന്‍ എണ്ണ-എല്‍പിജി കപ്പലുകളുടെ എണ്ണം എട്ടായി. ജഗ് വിക്രം എന്ന ഇന്ധന കപ്പലാണ് ഇനി ഹോര്‍മുസ് കടക്കാനുള്ളത്. 

കൂടുതല്‍ കുഞ്ഞന്‍ സിലിണ്ടറുകള്‍ വിപണിയിലേക്ക്

പാചകവാതകത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനിടെ ഛോട്ടുവിനെ കളത്തിലിറക്കി കേന്ദ്ര സര്‍ക്കാര്‍. ഐഡി പ്രൂഫ് നല്‍കുന്നവര്‍ക്കെല്ലാം എല്‍പിജി വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഛോട്ടു എന്ന് വിളിപ്പേരുള്ള 5 കിലോ ഗ്യാസ് സിലിണ്ടര്‍ നല്‍കാനാണ് നിര്‍ദേശം. മാര്‍ച്ച് 23 മുതലാണ് ചെറിയ സിലിണ്ടറുകള്‍ വ്യാപകമായി വിതരണം ചെയ്തു തുടങ്ങിയത്. ഇതിനകം 6.6 ലക്ഷം കുഞ്ഞന്‍ സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. സബ്‌സിഡിയില്ലാതെ മാര്‍ക്കറ്റ് റേറ്റിലാണ് ഈ സിലിണ്ടറുകള്‍ വില്‍ക്കുന്നത്.

English Summary

Top Business News at a Glance
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version