യുദ്ധം ഒരു പാഠം, ഇന്ത്യ ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കണമെന്ന് ONGC മേധാവി

ഒരിക്കലും ചിന്തിക്കാത്ത ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചിടല്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ഇന്ത്യ അതൊരു മുന്നറിയിപ്പ് ആയി എടുക്കണമെന്നും ഊര്‍ജ സംരക്ഷണ നയത്തില്‍ മാറ്റം വരുത്തണമെന്നും എണ്ണ, പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ONGC) ചെയര്‍മാനും സിഇഒയുമായ അരുണ്‍കുമാര്‍ സിംഗ്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image credit: Wikipedia/ AI-generated

ഒരിക്കലും ചിന്തിക്കാത്ത ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചിടല്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ഇന്ത്യ അതൊരു മുന്നറിയിപ്പ് ആയി എടുക്കണമെന്നും ഊര്‍ജ സംരക്ഷണ നയത്തില്‍ മാറ്റം വരുത്തണമെന്നും എണ്ണ, പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ONGC) ചെയര്‍മാനും സിഇഒയുമായ അരുണ്‍കുമാര്‍ സിംഗ്. പെട്രോളിയം, പ്രകൃതിവാതക നിയന്ത്രണ ബോര്‍ഡും ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഇന്ത്യ നേരിടുന്ന ഊര്‍ജ വെല്ലുവിളികളെ കുറിച്ചും അവയെ നേരിടാന്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ആഗോള ഊര്‍ജ മേഖലയിലുണ്ടായ നാടകീയമായ മാറ്റത്തെ കുറിച്ചും അരുണ്‍കുമാര്‍ സിംഗ് വിവരിച്ചു. ഈ രംഗത്തെ തന്റെ 40 വര്‍ഷത്തെ അനുഭവപരിചയത്തില്‍ ഇതുപോലൊരു പ്രതിസന്ധിയുണ്ടാകുമെന്ന് താന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്ന ഒരു ദിവസം വരുമെന്ന് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രതിസന്ധികള്‍ ഒരു തലമുറയില്‍ ഒരിക്കല്‍ നടക്കുന്ന കാര്യമായി ഇനി കരുതാനാകില്ല. ഇത്തരത്തിലുള്ള കൂടുതല്‍ സംഭവവികാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തണം. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഓരോ രാജ്യവും വേണ്ടകാര്യങ്ങള്‍ ചെയ്യണമെന്ന് അരുണ്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലെ ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അടിയന്തരമായി എണ്ണ പര്യവേക്ഷണം ഊര്‍ജ്ജിതമാക്കണമെന്ന് അരുണ്‍കുമാര്‍ സിംഗ് നിര്‍ദ്ദേശിച്ചു. എന്തുവില കൊടുത്തും രാജ്യത്ത് വലിയ രീതിയില്‍ എണ്ണപര്യവേക്ഷണം നടത്തണം. ഊര്‍ജ സ്വയംപര്യാപ്തതയെ വാണിജ്യ കാര്യമായി കാണാതെ ദേശീയ സുരക്ഷ മാനദണ്ഡമായി പരിഗണിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരശേഷി അപകടകരമാംവിധം അപര്യാപ്തമാണെന്നും വലിയ ഇന്ധന കരുതല്‍ ശേഖരം ഇന്ത്യയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്ധനസ്രോതസ്സുകളും കരുതല്‍ശേഖര ശേഷിയും വൈവിധ്യവല്‍ക്കരിക്കണം. ഊര്‍ജരംഗത്ത് ഇറക്കുമതിയിലുള്ള ഇന്ത്യയുടെ അമിത ആശ്രിതത്വം, പ്രത്യേകിച്ച് അരക്ഷിതമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുള്ള ആശ്രിതത്വം അപകടമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍എന്‍ജിയില്‍ ഇന്ത്യയ്ക്ക് ഭയക്കേണ്ട കാര്യമില്ല. പക്ഷേ എല്‍പിജിയില്‍ പ്രശ്‌നമാണ്. എല്‍പിജിയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ ആശ്രിതരാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ എല്‍പിജിയില്‍ നിന്നും പൈപ്പ് കണക്ഷനുകളിലേക്ക് മാറണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.

English Summary

ONGC Chief Urges India to Diversify Energy Sources Amidst Global Turmoil Arun Kumar Singh, Chairman and CEO of ONGC, has issued a stark warning regarding India's energy security following the unprecedented closure of the Strait of Hormuz. Speaking at an event organized by the Petroleum and Natural Gas Regulatory Board (PNGRB) and Indraprastha Gas Limited, Singh emphasized that such crises can no longer be viewed as "once-in-a-generation" events.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version