മെറ്റയില്‍ പിരിച്ചുവിടല്‍ ? 20 ശതമാനം ജീവനക്കാരെ ബാധിച്ചേക്കും

മെറ്റയിൽ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കായി ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image credit: AI-generated

മെറ്റ കൂട്ടപ്പിരിച്ചുവിടല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 20 ശതമാനമോ അതിലധികമോ ജീവനക്കാരെ ബാധിക്കുമെന്നാണ് റോയിട്ടേഴ്‌സ് നല്‍കുന്ന സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വകയിലുണ്ടാകുന്ന ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ പദ്ധതിയിടുന്നത്. എപ്പോഴായിരിക്കും പിരിച്ചുവിടല്‍ ഉണ്ടാകുകയെന്നോ എത്രയാളുകളെ അത് ബാധിക്കുമെന്നോ വ്യക്തമായിട്ടില്ല. വാര്‍ത്തയോട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനുമുമ്പ് 2022-23 കാലഘട്ടത്തില്‍ മെറ്റ വലിയൊരു പുനഃസംഘടന നടപ്പാക്കിയിരുന്നു. ഏറ്റവും പുതിയ ഫയലിംഗ് പ്രകാരം 79,000 ആളുകളാണ് മെറ്റയില്‍ ജോലി ചെയ്യുന്നത്, 2022 നവംബറില്‍ 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അന്ന് ആകെ ജീവനക്കാരുടെ 13 ശതമാനത്തോളമായിരുന്നു അത്. നാല് മാസം കഴിഞ്ഞ് വീണ്ടും 10,000 പേരെ കമ്പനി പിരിച്ചുവിട്ടു. 

കഴിഞ്ഞ വര്‍ഷം ജനറേറ്റീവ് എഐയില്‍ കൂടുതല്‍ മത്സരക്ഷമമാകാന്‍ കമ്പനിയെ പ്രേരിപ്പിക്കുകയായിരുന്നു സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. നാലുവര്‍ഷമായി വൈദഗ്ധ്യമുള്ള എഐ ഗവേഷകരെ പുതിയ സൂപ്പര്‍ഇന്റെലിജന്‍സ് ടീമില്‍ നിയമിക്കുന്നതിന് വേണ്ടി വലിയ ശമ്പള പാക്കേജാണ് കമ്പനി ഓഫര്‍ ചെയ്തത്. 2028ഓടെ ഡാറ്റ സെന്ററുകള്‍ തുടങ്ങുന്നതിന് 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ ആഴ്ച തുടക്കത്തില്‍ എഐ ഏജന്റുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി കമ്പനി മോള്‍ട്ട്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിനെ ഏറ്റെടുത്തിരുന്നു. സമാനമായി ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ മനൂസിനെ ഏറ്റെടുക്കാന്‍ കമ്പനി കുറഞ്ഞത് 2 ബില്യണ്‍ ഡോളര്‍ ചിലവഴിക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

 

English Summary

Meta is reportedly planning a massive round of layoffs that could impact 20% or more of its workforce, totaling approximately 16,000 employees. According to sources cited by Reuters, the move is driven by the need to offset the staggering costs of artificial intelligence infrastructure, including a projected $600 billion investment in data centers by 2028. While a Meta spokesperson termed the reports "speculative," the potential cuts follow a pattern of restructuring as CEO Mark Zuckerberg prioritizes generative AI development and strategic acquisitions like the AI-agent platform Moltbook and Chinese startup Manus.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version