സാന്റയെ ചുവപ്പനാക്കിയ ബ്രാന്‍ഡ് സ്ട്രാറ്റജി; ക്രിസ്മസിന് നിറം നല്‍കിയ കൊക്ക കോള

ആ വര്‍ഷം വിന്റര്‍ സെയില്‍സ് വര്‍ധിപ്പിക്കാന്‍ സാന്റയെ ഉപയോഗിക്കാന്‍ കൊക്ക കോള തീരുമാനിക്കുന്നു. പരസ്യങ്ങള്‍ക്കനുയോജ്യമായി കുറച്ചുകൂടി അടിച്ചു പൊളിക്കാരനായ ഒരു സാന്റ ക്ലോസിനെ ഒരുക്കണം. കൊക്ക കോളയുടെ ജോളി മൂഡിന് ചേരുന്ന ഒരു ഉന്‍മേഷവാനായ സാന്റ

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ക്രിസ്മസിന്റെ വരവറിയിച്ച് ആദ്യമെത്തുന്നത് സാന്റ ക്ലോസാണ്. റെയിന്‍ ഡിയറുകള്‍ വലിക്കുന്ന രഥത്തിലേറി കൈനിറയെ ഗിഫ്റ്റുകളുമായി ചുവന്ന കുപ്പായവും വെളുത്തുനരച്ച താടിയും മുടിയുമെല്ലാമായി ക്രിസ്മസ് അപ്പൂപ്പന്‍. ലോകം സാന്റായെ കാണുന്നത് അങ്ങനെയാണ്. എന്നാല്‍ 1931 വരെ ഇതായിരുന്നില്ല സാന്റയുടെ രൂപം. പച്ചക്കുപ്പായവും പച്ചത്തൊപ്പിയും അലസമായി നീണ്ട വെള്ളത്താടിയുമെല്ലാമായി കുറച്ച് റഫ് ലുക്കായിരുന്നു അതുവരെ സാന്റ ക്ലോസിന്. ചിലപ്പോള്‍ മറ്റു നിറങ്ങളിലുള്ള കുപ്പായങ്ങളിട്ടും സാന്റ പ്രത്യക്ഷപ്പെട്ടിരുന്നു. എഡി 343 ല്‍ അന്തരിച്ച ഗ്രീക്ക് ബിഷപ്പായ സെയ്ന്റ് നിക്കോളാസിന്റെ രൂപമായിരുന്നു സാന്റക്ക്.

1931 ലാണ് ക്രിസ്മസിന്റെ ചരിത്രത്തെ തന്നെ സ്വാധീനിക്കുന്ന ഒരു തീരുമാനം യുഎസിലെ സോഫ്റ്റ്ഡ്രിംഗ് വമ്പനായ കൊക്ക കോളയില്‍ നിന്ന് ഉണ്ടാകുന്നത്. ആ വര്‍ഷം വിന്റര്‍ സെയില്‍സ് വര്‍ധിപ്പിക്കാന്‍ സാന്റയെ ഉപയോഗിക്കാന്‍ കൊക്ക കോള തീരുമാനിക്കുന്നു. പരസ്യങ്ങള്‍ക്കനുയോജ്യമായി കുറച്ചുകൂടി അടിച്ചു പൊളിക്കാരനായ ഒരു സാന്റ ക്ലോസിനെ ഒരുക്കണം. കൊക്ക കോളയുടെ ജോളി മൂഡിന് ചേരുന്ന ഒരു ഉന്‍മേഷവാനായ സാന്റ. വിഖ്യാത അമേരിക്കന്‍ ഇല്ലസ്‌ട്രേറ്ററായ ഹാഡണ്‍ സണ്‍ബ്ലോമിനെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചു.

ക്ലമന്റ് ക്ലാര്‍ക്ക് മൂറിന്റെ പ്രശസ്തമായ -എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്- എന്ന കവിതയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സണ്‍ബ്ലോം കൂടുതല്‍ ഫ്രണ്ട്‌ലി ആയ ഒരു സാന്റാക്ലോസിനെ വരച്ചെടുത്തു. സന്തോഷം തിളങ്ങുന്ന കണ്ണുകളും രസികത്തം നിറയുന്ന മുഖവും റോസാപ്പൂ കവിളുകളും തടിച്ച ആകാരവും മഞ്ഞുപോലെ വെളുത്ത താടിയും. ഇതിനൊക്കെ പുറമെ കോക്കിന്റെ ബ്രാന്‍ഡിനെ പ്രതിഫലിപ്പിക്കുന്ന ചുവന്ന നിറത്തില്‍ പാന്റും കുപ്പായവും. ആ വര്‍ഷം ക്രിസ്മസിന് ഈ പുതിയ സാന്റാക്ലോസാണ് കൊക്ക കോളയുടെ പരസ്യമുഖമായി മാറിയത്. കോള കുടിക്കുന്ന സാന്റ ക്ലോസായിരുന്നു ഹോര്‍ഡിംഗുകളിലും പരസ്യങ്ങളിലും.

ലോകമെങ്ങുമെത്തിയ ഈ പുതിയ സാന്റ, വൈകാതെ ഏറ്റവും ജനകീയ സാന്റാക്ലോസായി മാറി. പിന്നീടുള്ള 33 വര്‍ഷങ്ങളിലും ഈ സാന്റയെ കൊക്കകോളയാക്കായി സണ്‍ബ്ലോം വരച്ചു. അതിനൊത്ത് സാന്റ ലോകത്തിന്റെ മനസില്‍ ഇരിപ്പുറപ്പിച്ചു. സാന്റക്ലോസിന്റെയും പിന്നീട് ക്രിസ്മസിന്റെയുമൊക്കെ നിറമായി അങ്ങനെ ചുവപ്പ് മാറി. കോക്കിനെ സംബന്ധിച്ച് ഏറ്റവും വിജയകരമായ ഒരു ബ്രാന്‍ഡ് പ്രൊമോഷനായി ഇത്. ലോകമെങ്ങും ഒരു ആഘോഷത്തിന് നിറം നല്‍കിയ ബ്രാന്‍ഡുമായി അങ്ങനെ കൊക്ക കോള.

English Summary

Coca-Cola’s iconic marketing strategy reshaped the modern image of Santa Claus, popularising the red-and-white look and permanently linking the brand with Christmas celebrations worldwide.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version