നേപ്പാളില്‍ സോഷ്യല്‍മീഡിയ വിലക്കിയത് എന്തിന്, യുവജന പ്രക്ഷോഭത്തിന്റെ കാരണം അതുമാത്രമോ?

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒലി സര്‍ക്കാര്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയെ പിന്‍പറ്റിയായിരുന്നു സോഷ്യല്‍മീഡിയക്കെതിരായ സര്‍ക്കാര്‍ ഉത്തരവ്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / Flickr

സോഷ്യല്‍ മീഡിയ വിലക്കിനെ തുടര്‍ന്ന് നേപ്പാളില്‍ പ്രക്ഷോഭം കത്തിപ്പടരുകയാണ്. വിലക്ക് പിന്‍വലിച്ചിട്ടും യുവജന പ്രക്ഷോഭത്തിന് അയവില്ല. പ്രക്ഷോഭത്തിനിടെ 19 പേര്‍ മരണപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടങ്ങള്‍ തകര്‍ത്ത് അകത്ത് കയറുകയും തീയിടുകയും ചെയ്തതതായാണ് റിപ്പോര്‍ട്ടുകള്‍. പ്രക്ഷോഭം അതിരുവിട്ടതോടെ രാജ്യതലസ്ഥാനമായ കാഠ്മണ്ഠുവിന്റെ പല മേഖലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സമാധാനപരമായി തങ്ങള്‍ നടത്താനിരുന്ന പ്രക്ഷോഭത്തില്‍ സ്ഥാപിതതാല്‍പ്പര്യങ്ങളോടെ ഒരു സംഘം ആളുകള്‍ കയറിപ്പറ്റിയതായി Gen Z പ്രക്ഷോഭത്തിന്റെ സംഘാടകരിലൊരാളായ ഉജെന്‍ രാജ് ഭണ്ഡാരി പറഞ്ഞു.

ഫേസ്ബുക്കും യുട്യൂബും xഉം അടക്കം 26ഓളം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിലക്കിയ സര്‍ക്കാര്‍ ഉത്തരവാണ് നേപ്പാള്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. രാജ്യതലസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. പ്രക്ഷോഭം കനത്തതോടെ സോഷ്യല്‍മീഡിയ വിലക്ക് പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അറിയിച്ചു.Gen Z യുടെ ആവശ്യപ്രകാരം സോഷ്യല്‍ മീഡിയ സൈറ്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മ്യൂണിക്കേഷന്‍, ഐടി വകുപ്പ് മന്ത്രി പ്രിഥ്വി സുബ്ബ ഗുരുങ് പറഞ്ഞു.

വിലക്കിന്റെ കാരണം

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒലി സര്‍ക്കാര്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ആഗസ്റ്റ് 28 മുതല്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടും മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്), ആല്‍ഫബെറ്റ് (യുട്യൂബ്), x(നേരത്തത്തെ ട്വിറ്റര്‍), റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ പ്രമുഖ സോഷ്യല്‍മീഡിയ കമ്പനികളൊന്നും അതിനുള്ള അപേക്ഷ സമര്‍പ്പിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി വിധിയെ പിന്‍പറ്റിയായിരുന്നു സോഷ്യല്‍മീഡിയക്കെതിരായ സര്‍ക്കാര്‍ ഉത്തരവ്. അതേസമയം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത ടിക് ടോക്, വൈബര്‍, വിത്ക്, നിംബൂസ്, പോപോ ലൈവ് തുടങ്ങിയ സോഷ്യല്‍മീഡിയയ്ക്ക് വിലക്കില്ല. കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ ടിക് ടോക് വിലക്കിയിരുന്നെങ്കിലും നേപ്പാള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന ഉറപ്പിന്‍മേല്‍ വിലപ്പ് പിന്‍വലിച്ചിരുന്നു.

പ്രക്ഷോഭകരുടെ വാദം

നേപ്പാളില്‍ ഏതാണ്ട് 13.5 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും 3.6 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളും ഉണ്ട്. ഇവരില്‍ പലരും ബിസിനസ് ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരാണെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. വിലക്ക് പ്രാബല്യത്തില്‍ വന്നത് ബിസിനസിനെ ബാധിച്ച ആളുകളാണ് പ്രക്ഷോഭത്തിന് ഇറങ്ങിയതെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഈ പ്രക്ഷോഭം അഴിമതിക്കെതിരായ പ്രക്ഷോഭമായി പരിണമിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version