സെപ്റ്റംബര്‍ 12-ന് മുകേഷ് അംബാനി ട്രംപിനെ കാണുമോ, നിഷേധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) യുടെ കണക്കുകള്‍ അനുസരിച്ച് 2021-ല്‍ ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറി ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡിന്റെ 3 ശതമാനം റഷ്യയില്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് 50 ശതമാനമായി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr

സെപ്റ്റംബര്‍ 12-ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുമെന്ന അഭ്യൂഹങ്ങളെ തള്ളി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വാര്‍ത്ത റിലയന്‍സ് നിഷേധിച്ചു. ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് മുന്‍കൈ എടുത്ത് മുകേഷ് അംബാനിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്നും ഇന്ത്യ-അമേരിക്ക വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും ബിസിനസ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

താരിഫിനെ ചൊല്ലി ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത വന്നത്. ട്രംപും മുകേഷ് അംബാനിയും ജനുവരിയില്‍ ഒരു സ്വകാര്യ പാര്‍ട്ടിയില്‍ കണ്ടിരുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് പിഴച്ചുങ്കമായി അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം അധികം താരിഫ് ഏര്‍പ്പെടുത്തിനെതിരെ ട്രംപ് വിരുദ്ധ വികാരം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് അംബാനി-ട്രംപ് കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹമെന്നതും ശ്രദ്ധേയമാണ്. നിലവില്‍ പകരച്ചുങ്കവും പിഴച്ചുങ്കവും ചേര്‍ത്ത് 50 ശതമാനം താരിഫാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുക്രൈനില്‍ യുദ്ധം നടത്തുന്ന റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി ഇന്ത്യ റഷ്യയ്ക്ക് യുദ്ധ സഹായം നല്‍കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. കുറഞ്ഞ വിലയ്ക്കുള്ള ഇന്ത്യയുടെ ഈ എണ്ണ വാങ്ങല്‍ ഇന്ത്യയിലെ വന്‍കിട എണ്ണക്കമ്പനികള്‍ക്കാണ് ലാഭമുണ്ടാക്കുന്നതെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇതെല്ലാം നിഷേധിച്ചിട്ടുമുണ്ട്.

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) യുടെ കണക്കുകള്‍ അനുസരിച്ച് 2021-ല്‍ ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറി ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡിന്റെ 3 ശതമാനം റഷ്യയില്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് 50 ശതമാനമായി മാറ. 2025-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ജാംനഗറിലെ റിലയന്‍സ് റിഫൈനറി 18.3 ദശലക്ഷം ടണ്‍ ക്രൂഡ് ആണ് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ ഏതാണ്ട് 67 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version