ഇന്ത്യക്ക് മേലുള്ള പിഴച്ചുങ്കം നവംബര്‍ അവസാനത്തോടെ യുഎസ് പിന്‍വലിച്ചേക്കും; ശുഭവാര്‍ത്ത അധികം വൈകില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikipedia / AI-generated

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴച്ചുങ്കം നവംബര്‍ അവസാനത്തോടെ പിന്‍വലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരന്‍. വരും ആഴ്ചകളില്‍ പരസ്പര തീരുവകള്‍ ലഘൂകരിക്കപ്പെടുമെന്നും ഉയര്‍ന്ന ലെവികള്‍ മൂലം വലയുന്ന കയറ്റുമതിക്കാര്‍ക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.

നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവ തന്റെ വ്യക്തിപരമായ വിലയിരുത്തലാണെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

”നവംബര്‍ 30 ന് ശേഷം പിഴ താരിഫുകള്‍ ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഏതെങ്കിലും വ്യക്തമായ സൂചകങ്ങളെയോ തെളിവുകളെയോ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്താവനയല്ല, പക്ഷേ സമീപകാല സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പിഴ താരിഫിലും പരസ്പര താരിഫിലും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മുഖ്യ വ്യാപാര പ്രതിനിധിയായ, വാണിജ്യ മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, ദക്ഷിണ-മധ്യേഷ്യയിലെ യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചുമായി ന്യൂഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഈ അഭിപ്രായപ്രകടനം. റഷ്യയില്‍ നിന്ന് ഇന്ത എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ കയറ്റുമതിയില്‍ കുത്തനെ അധിക താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നത. ഇതിനു ശേഷം തടസപ്പെട്ട വ്യാപാര ചര്‍ച്ചകളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version