ജിഎസ്ടി നിരക്കിളവിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് കൈമാറണം: ബിസിനസുകളോട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യയുടെ നിലവിലെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, അടുത്ത 2-2.5 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr

ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിന്റെ മുഴുവന്‍ നേട്ടങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ഇന്ത്യയിലുടനീളമുള്ള വ്യവസായങ്ങളോട് ആവശ്യപ്പെട്ടു. ഇതിലൂടെ തദ്ദേശീയമായി നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുകയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാകുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ജിഎസ്ടിയുടെ ഘടന ലളിതമാക്കിയതും നിരക്ക് കുറയ്ക്കലും ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിക്കും, ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, വരുമാനം ഉയരും, ‘പീയൂഷ് ഗോയല്‍ ഡെല്‍ഹിയില്‍ നടന്ന ഇഇപിസി ഇന്ത്യ ഇവന്റില്‍ പറഞ്ഞു. ജിഎസ്ടി നിരക്ക് കുറക്കുകയും ലളിതമാക്കുകയും ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിപ്പിച്ചതായി ഗോയല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് പുതിയ അവസരങ്ങളും വരുമാനത്തില്‍ വര്‍ദ്ധനവും ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകും

ആഗോള സൂപ്പര്‍ പവറായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്ന് യുഎസ് താരിഫുകളുടെ പശ്ചാത്തലത്തില്‍ ഗോയല്‍ പറഞ്ഞു. സാമ്പത്തിക വ്യവസ്ഥയുടെ ശക്തമായ അടിത്തറയില്‍ അടിസ്ഥാന സൗകര്യ ചെലവുകളും ഉപഭോക്തൃ ഡിമാന്‍ഡും വളരുമ്പോള്‍, ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയെ ലോകശക്തിയാകുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നിലവിലെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, അടുത്ത 2-2.5 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുറഞ്ഞത് 30 ട്രില്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version