വണ്ണം കുറയ്ക്കുമെന്ന പരസ്യത്തില്‍ വീഴണ്ട, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ VLCC-യ്ക്ക് 3 ലക്ഷം രൂപ പിഴ

യുഎസ്-FDA അംഗീകരിച്ചിട്ടുള്ള കൂള്‍സ്‌കള്‍പ്റ്റിംഗും അതുപോലുള്ള മറ്റ് രീതികളും വണ്ണം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് VLCC അവതരിപ്പിച്ചിട്ടുള്ളതെന്ന് CCPA പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI Generated

വണ്ണം കുറയ്ക്കുന്ന ചികിത്സകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി (CCPA) VLCC-ക്ക് 3 ലക്ഷം രൂപ പിഴ ചുമത്തി. വലിയ രീതിയില്‍ വണ്ണം കുറയ്ക്കുന്നതുമായും സ്ലിമ്മിംഗ് ട്രീറ്റ്‌മെന്റുകളുമായും ബന്ധപ്പെട്ടുള്ള VLCC-യുടെ പരസ്യങ്ങള്‍ അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ നടത്തുന്നതായി CCPA നിരീക്ഷിച്ചു.

യുഎസ്-FDA അംഗീകരിച്ചിട്ടുള്ള കൂള്‍സ്‌കള്‍പ്റ്റിംഗും അതുപോലുള്ള മറ്റ് രീതികളും വണ്ണം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് VLCC അവതരിപ്പിച്ചിട്ടുള്ളതെന്ന് CCPA പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ചില പരസ്യങ്ങള്‍ ‘ഒറ്റ സെഷനില്‍ 600 ഗ്രാം’, ‘ഒറ്റ സെഷനില്‍ 1 സൈസ് ശാശ്വതമായി’, ‘ഒരു മണിക്കൂറിനുള്ളില്‍ ഒരു സൈസ് ‘ എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഒരു സെഷനില്‍ തന്നെ വലിയ തോതില്‍ വണ്ണം കുറയും എന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് VLCC നടത്തുന്നതെന്നും എന്നാല്‍ കൂള്‍സ്‌കള്‍പ്റ്റിംഗ് മെഷീന് അനുവദിച്ച അനുമതിയില്‍ പറയുന്നതിനേക്കാള്‍ അതിരുകവിഞ്ഞുള്ളതാണെന്നും അത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കൈകളുടെ മുകള്‍ഭാഗം, തുടഭാഗം, ഉദരം, എന്നിങ്ങവനെ ശരീരത്തിലെ പ്രത്യേക ഇടങ്ങളെ കേന്ദ്രീകരിച്ചുള്ള വണ്ണം കുറയ്ക്കലിനാണ് സെല്‍ടിക് ഏയ്‌സ്‌തെറ്റിക്‌സ് വികസിപ്പിച്ച കൂള്‍സ്‌കള്‍പ്റ്റിംഗിന് അനുമതിയുള്ളു. ബിഎംഐ (body mass index) 30, അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആളുകളിലാണ് ഇത് ഉപയോഗിക്കേണ്ടത്. അതിനാല്‍ ഇത് വണ്ണം കുറയ്ന്നതിനുള്ള ഒരു ചികിത്സയല്ല. യുഎസ്-FDA യ്ക്ക് സമര്‍പ്പിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇന്ത്യക്കാരെയോ ഏഷ്യക്കാരെയോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും അത് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരുന്നില്ലെന്നും CCPA നിരീക്ഷിക്കുന്നു. ഇത്തരം സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് VLCC ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും VLCC നിരീക്ഷിക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version