റിലയന്‍സ്, ഷെല്‍, ഒഎന്‍ജിസി സംയുക്ത സംരഭം രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷന്‍ പൂര്‍ത്തീകരിച്ചു

മധ്യ, തെക്കന്‍ തപ്തി ഫീല്‍ഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷന്‍ ചെയ്തത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയില്‍ പുതിയൊരു നാഴികക്കല്ല്. പന്ന-മുക്ത, തപ്തി (പിഎംടി) സംയുക്ത സംരംഭ പങ്കാളികളായ ഷെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) എന്നിവര്‍ ചേര്‍ന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്‌ഷോര്‍ ഫെസിലിറ്റീസ് ഡീകമ്മീഷന്‍ ചെയ്യല്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. മധ്യ, തെക്കന്‍ തപ്തി ഫീല്‍ഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷന്‍ ചെയ്തത്.

തപ്തി ഫീല്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് പിഎംടി സംയുക്ത സംരംഭമാണ്. സര്‍ക്കാരുമായി പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


2016 മാര്‍ച്ചിലാണ് താപ്തി പാടങ്ങളില്‍ നിന്നുള്ള ഉത്പാദനം നിര്‍ത്തിവച്ചത്. ഉയര്‍ന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഡികമ്മീഷന്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഉല്‍പ്പാദനം നടത്തുന്ന പദ്ധതി ഡീകമ്മീഷന്‍ ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version