പിടി തരാതെ സ്വര്‍ണം; ഗ്രാമിന് 8560 രൂപ, പവന്‍ 68480 രൂപ

സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8560 രൂപയായി ഉയര്‍ന്നു. പവന് 68480 രൂപയുമായി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് സ്വര്‍ണവില കുത്തിക്കുന്നതെന്നു പറയേണ്ട അവസ്ഥയാണ്. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8560 രൂപയായി ഉയര്‍ന്നു. പവന് 68480 രൂപയുമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്ന് പുതിയ റെക്കോര്‍ഡ് ഇട്ടത്.

സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡും കൂടിയാണ് ഇത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് 50 രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 7030 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ടായി.ഗ്രാമിന് 110 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും വില വര്‍ധനവ് ഉണ്ടായത്. 2025 ല്‍ ഇതുവരെ സ്വര്‍ണവില 500 ഡോളറിലധികം ഉയര്‍ന്നു. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 3140.20 ഡോളറില്‍ ക്ലോസ് ചെയ്ത ശേഷമായിരുന്നു ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം. തുടര്‍ന്ന് വില 3164.90 ഡോളറിലേക്ക് കുതിച്ചു. ഇന്ന് രാവിലെ 3158.90 ഡോളറിലായിരുന്നു വ്യാപാരം. പരസ്പര താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപ നിക്ഷേപം എന്ന വിശ്വാസമാണ് സ്വര്‍ണത്തിലെ വില വര്‍ധിക്കാന്‍ കാരണമായത്.

ട്രംപിന്റെ ചുങ്കപ്രഖ്യാപനം ഇനി കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സ്വര്‍ണ നിക്ഷേപം ആള്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നികുതിയും പണിക്കൂലിയും കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് 74114 രൂപ നല്‍കേണ്ടിവരും. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് വിലയിലെ കുതിപ്പ് താങ്ങാനാവില്ല.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version