ചെറു വ്യവസായ സംരംഭങ്ങള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന ബാങ്ക് വായ്പാ

യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സംരംഭകരംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ വര്‍ഷത്തില്‍ ചെറു വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന ബാങ്ക് വായ്പാ പദ്ധതി. യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. കെസ്റു പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും. 21 നും 50 നും ഇടയില്‍ പ്രായമുള്ള, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംയുക്ത സംരംഭങ്ങളും അനുവദിക്കും.

ജോബ് ക്ലബ്ബില്‍ വായ്പ 10 ലക്ഷം മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ക്ക് ബാങ്ക് വായ്പ അനുവദിക്കും. 25 ശതമാനം (പരമാവധി രണ്ട് ലക്ഷം) സബ്സിഡി ലഭിക്കും. 21 നും 45 നും ഇടയില്‍ പ്രായമുള്ള, രണ്ടില്‍ കുറയാത്ത അംഗങ്ങളുള്ള കൂട്ടായ്മക്കാണ് അവസരം. പുതു സംരംഭകര്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം നല്‍കും. ഇത് പ്രകാരം വ്യത്യസ്തമായ, നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ ബന്ധപ്പെടണം.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version