തേയിലത്തോട്ടങ്ങളില്‍ ആധുനിക കൃഷിരീതി നടപ്പാക്കാന്‍ ഹാരിസണ്‍സ് മലയാളം

നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികള്‍ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

തേയിലത്തോട്ടങ്ങളില്‍ ആധുനിക കൃഷി രീതികളും വൈവിധ്യവത്കരണവും നടപ്പാക്കാന്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് തീരുമാനിച്ചു. നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികള്‍ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം.

വയനാട് ജില്ലയിലെ അച്ചൂര്‍, തവുരമുല്ല, അരപ്പറ്റ, ചൂണ്ടേല്‍, ഇടുക്കിയിലെ സൂര്യനെല്ലി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നൂതന കൃഷിരീതികള്‍ നടപ്പാക്കുന്നത്.

നിലവിലുള്ള തോട്ടങ്ങളില്‍ തണല്‍ മരങ്ങള്‍ക്കൊപ്പം ഫലവൃക്ഷങ്ങള്‍ കൂടി വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. നാരങ്ങാ വര്‍ഗത്തില്‍പ്പെട്ട വിവിധ വൃക്ഷങ്ങള്‍, അവക്കാഡോ, റമ്പുട്ടാന്‍, മാംഗോസ്റ്റെയിന്‍, ജാതി തുടങ്ങിയവയാണ് കൃഷി ചെയ്യാനുദ്ദേശിക്കുന്നതെന്ന് എച്എംഎല്‍ സിഇഒ ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു.

പരമ്പരാഗത കൃഷി രീതികള്‍ ആധുനികവത്കരിക്കാനുള്ള ലക്ഷ്യം കൂടി ഈ ഉദ്യമത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നൂതനമായ കൃഷി രീതികളാകും ഈ മേഖലയില്‍ പരീക്ഷിക്കുന്നത്. ആധുനിക രീതിയിലുള്ള കാലാവസ്ഥാ പഠനം, മണ്ണ് പരിശോധന, നൂതന കീടനശീകരണ രീതികള്‍ തുടങ്ങിയവ ഇവിടെ പ്രയോഗത്തില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version