കേരളത്തില്‍ ഇത് നിക്ഷേപത്തിന് പറ്റിയ സമയം; പി രാജീവ്

കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നു അദ്ദേഹം പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വ്യാവസായിക അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മലയാളി സംരംഭകര്‍ ഇവിടെ നിക്ഷേപിക്കാന്‍ മുന്നോട്ട് വരണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2024 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നു അദ്ദേഹം പറഞ്ഞു.

വ്യവസായ സൗഹൃദത്തില്‍ ഒന്നാം സ്ഥാനം ഐബിഎം കൊച്ചിയില്‍ ഒരു ജനറേറ്റീവ് എഐ ഇന്നൊവേഷന്‍ സെന്റര്‍ തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ 3000 തൊഴിലവസരം സാധ്യമാക്കിയെന്നത് കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ തെളിവാണ്. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ സര്‍വകലാശാലകളും വിദ്യാഭ്യാസ രീതികളും സാങ്കേതിക മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പോലെയുള്ള നവീനാശയങ്ങളിലൂടെ വിദ്യാഭ്യാസത്തിനിടെ തന്നെ പണം നേടുന്നതിനും ഇന്റേണ്‍ഷിപ്പും തൊഴില്‍ നൈപുണ്യവും നേടുന്നതിനും സാധിക്കും. ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള നൂതനമായ വിദ്യാഭ്യാസ ആശയങ്ങളുടെ പ്രതിഫലനമാണിത് എന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യവിഭവശേഷിയിലും കേരളം മുന്‍പന്തിയിലാണ്. മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. കേരളത്തില്‍ ഒരു ദിവസം ശരാശരി ഒരു പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരാള്‍ക്ക് നേരിട്ട് നിയമനം ലഭിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് നേരിട്ടല്ലാതെ തൊഴില്‍ ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ട്. രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന്റെ മൊത്തം വിറ്റുവരവിന്റെ 24 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version