അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി; ഇനി എല്ലാം ഓണ്‍ലൈനില്‍

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ആധുനികവാതകരണത്തിന്റെ ഭാഗമായി കെഎസ്ഇബി മുഖം മിനുക്കുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പദ്ധതി. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ നയപ്രകാരം ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്‌സ് ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

പുതിയ നയപ്രകാരം പരാതികള്‍ക്ക് മേല്‍ ഉടനടി നടപടി ഉണ്ടാകും. ജനങ്ങളുടെ സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version