സ്വര്‍ണം കുതിക്കുന്നു; പവന് 560 രൂപ വര്‍ദ്ധനവ്

ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 56,760 രൂപ നല്‍കണം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പവന് 560 രൂപയാണ് സ്വര്‍ണത്തിനു ഒറ്റയടിക്ക് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ കൂടിയതോടെയാണ് ഇത്. ഈ ആഴ്ച പവന് 760 രൂപ കുറഞ്ഞതിന് ശേഷമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 56,760 രൂപ നല്‍കണം.

ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 57 രൂപ വര്‍ധിച്ച് 5,805 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 76 രൂപ വര്‍ധിച്ച് 7,740 രൂപയിലുമെത്തി. വെള്ളി വിലയില്‍ ഇന്ന് ഗ്രാമിന് രണ്ട് രൂപ കൂടി. ഗ്രാമിന് 102 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഫെഡ് നിരക്കില്‍ തട്ടി കയറി സ്വര്‍ണം യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ അടുത്ത മാസം കുറയ്ക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് പിന്നിലെ കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,642 രൂപയിലേക്ക് കയറി. പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായാല്‍ സ്വര്‍ണ വില ഇനിയും കൂടുമെന്നാണ് കരുതുന്നത്. യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് കാരണം.

ഒരു പവന്‍ ആഭരണം സ്വന്തമാക്കണം എങ്കില്‍ ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഒരു പവന് 61,439 രൂപയെങ്കിലും കൊടുക്കണം എന്ന അവസ്ഥയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version