രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ജൂണ്‍ മാസത്തില്‍ 5.08%

ആര്‍ബിഐയുടെ സഹന പരിധിയായ 2-6% പരിധിയില്‍ തന്നെയാണ് പണപ്പെരുപ്പം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 5.08% ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. 4 മാസത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. മെയ് മാസത്തിലെ 4.80% ല്‍ നിന്നാണ് അഞ്ച് ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയരുന്നത്. ആര്‍ബിഐയുടെ സഹന പരിധിയായ 2-6% പരിധിയില്‍ തന്നെയാണ് പണപ്പെരുപ്പം.

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഗ്രാമീണ പ്രദേശങ്ങളില്‍ 5.66% ഉം നഗരങ്ങളില്‍ 4.39% ഉം ആണെന്ന് സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു.

പണപ്പെരുപ്പ നിരക്ക് ഗ്രാമീണ പ്രദേശങ്ങളില്‍ 5.66% ഉം നഗരങ്ങളില്‍ 4.39% ഉം ആണെന്ന് സ്റ്റാറ്റിറ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു

ഗ്രാമീണ പണപ്പെരുപ്പം മെയ് മാസത്തിലെ 5.34% ല്‍ നിന്നും 5.66 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2023 ജൂണില്‍ 4.78% ആയിരുന്നു റൂറല്‍ ഇന്‍ഫ്ളേഷന്‍. നഗര പണപ്പെരുപ്പം മെയ് മാസത്തിലെ 4.21 ശതമാനത്തില്‍ നിന്ന് ജൂണില്‍ 4.39 ശതമാനമായി ഉയര്‍ന്നു. 2023 ജൂണില്‍ 4.96 ശതമാനമായിരുന്നു അര്‍ബന്‍ ഇന്‍ഫ്ളേഷന്‍.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version