സംരംഭകരുടെ പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ് തുടര്‍നിക്ഷേപക സംഗമം – മുഹമ്മദ് ഹനീഷ്

വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സംസ്ഥാനത്തെ നിക്ഷേപകരുടെയും സംരംഭകരുടെയും ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരത്തിന്റെ തുടക്കമാണ് കൊച്ചിയില്‍ നടന്ന തുടര്‍നിക്ഷേപക സംഗമമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വളരാനാവശ്യമായി ചട്ടങ്ങളിലും നിയമങ്ങളിലും നടത്തിയ ഭേദഗതികള്‍ ജില്ലാ-താലൂക്ക് വ്യവസായങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വ്യവസായങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജില്ലാ-താലൂക്ക് തലത്തില്‍ തന്നെ പരിഹരിക്കണം. വാണിജ്യ-വ്യവസായവകുപ്പ്, കെഎസ്‌ഐഡിസി എന്നിവയുടെ വ്യവസായപാര്‍ക്കുകളിലെ ഭൂമി നല്‍കുന്നതു സംബന്ധിച്ച് ഉദാരമാക്കിയ വ്യവസ്ഥകള്‍ താഴെത്തട്ടിലേക്ക് നടപ്പില്‍ വരുത്തേണ്ടത് വ്യവസായവകുപ്പിലെ ജില്ലാ-താലൂക്ക് വിഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകര്‍ക്കായുള്ള വിവിധ ധനസഹായ പദ്ധതികളെക്കുറിച്ച് കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ ജി ഉണ്ണികൃഷ്ണന്‍ വിവരിച്ചു. സംസ്ഥാന വ്യവസായനയവും വിവിധ ഇന്‍സന്റീവുകളും സംബന്ധിച്ച വിശദാംശങ്ങള്‍ കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ സംരംഭകര്‍ക്ക് മുന്നില്‍ വച്ചു. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ഡെ. ഡയറക്ടര്‍ ഷബീര്‍ എം, പ്രേംരാജ് എന്നിവര്‍ അവതരണം നടത്തി. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് എംഎസ്എംഇ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ ജി എസ് പ്രകാശ് ഐഇഡിഎസ് അവതരണം നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നഗരവികസനം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, സര്‍ക്കാര്‍ വകുപ്പുകളായ മൈനിംഗ് ആന്‍ഡ് ജിയോളജി, റവന്യൂ, വനം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവയുടെ പ്രതിനിധികള്‍ സംരംഭകരുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version