മില്‍മ ഫാം ഇന്‍സെന്റീവ്, സബ്‌സിഡി നിരക്കില്‍ സൈലേജ് തീറ്റയും നല്‍കും

ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ സൈലേജ് തീറ്റ വിതരണം ചെയ്യുന്നു. ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്.

ഇതിനു പുറമെ 2022-23 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ നിന്നും ലാഭവിഹിതമായി അംഗങ്ങള്‍ക്ക് മേഖലായൂണിയനിലുള്ള ഓഹരിയുടെ മൂന്ന് ശതമാനം കഴിഞ്ഞ മാസത്തെ പാ വിലയോടൊപ്പം ന കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.

പ്രാഥമിക ക്ഷീരസംഘത്തില്‍ സംഭരിക്കുന്ന പാലിന്റെ 40 ശതമാനത്തിന് മുകളില്‍ മേഖലാ യൂണിയന് നല്‍കുന്ന ക്ഷീരസംഘങ്ങള്‍ക്ക് കിലോഗ്രാമിന് രണ്ട് രൂപ സബ്‌സിഡി നല്‍കും. ഈ സൈലേജ് ആവശ്യനുസരണം സംഘങ്ങളില്‍ എത്തിച്ച് നല്‍കുമന്ന്‌ചെയര്‍മാന്‍ അറിയിച്ചു.

എറണാകുളം 6.82 രൂപ, തൃശ്ശൂര്‍ 6.72 രൂപ, കോട്ടയം 6.92 രൂപ, ഇടുക്കി 7.07 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി നല്‍കിയതിനു ശേഷമുള്ള സൈലേജ് ഒരു കിലോഗ്രാമിന്റെ നിരക്ക്. സബ്‌സിഡി ഇല്ലാതെയും കര്‍ഷകര്‍ക്ക് ആവശ്യാനുസരണം സൈലേജ് വിതരണം ചെയ്യുന്നതായിരിക്കും. ക്ഷീരമേഖലയിലെ ഫാം കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 40 ലിറ്റര്‍ പാല്‍ സംഘത്തില്‍ അളക്കുന്ന കര്‍ഷകര്‍ക്ക് നിശ്ചിത ചാര്‍ട്ട് വിലയേക്കാള്‍ 50 പൈസ കൂടി അധികവിലയായി നല്‍കുമെന്നും എം ടി ജയന്‍ അറിയിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version