കുലുക്കമില്ലാതെ സ്വര്‍ണം ഗ്രാമിന് 6,635 രൂപ!

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,515 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

അല്പം ഒന്ന് ഉയര്‍ന്നു പരന്ന ശേഷം, പഴയ സ്ഥാനത്തേക്ക് താനെ തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണം. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലും വില തുടരുന്നു. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,515 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. ഇന്നലെ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 95 രൂപയിലെത്തിയ വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്.

അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടായതാണ് കേരളത്തിലും വില വര്‍ധിക്കാതിരിക്കാനുള്ള കാരണം. ഇന്നലെ 0.10 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,329.28 ഡോളറിലായിരുന്നു സ്വര്‍ണം. ഇന്ന് രാവിലെ 0.15 ശതമാനം ഉയര്‍ന്ന് 2,332.95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു പവന്‍ ആഭരണം സ്വന്തമാക്കണം എങ്കില്‍ സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,459 രൂപ. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യതിയാനം വരാം. എന്നാല്‍ സ്വര്‍ണ വിലയില്‍ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും വിപണിയില്‍ വാങ്ങാനെത്തുന്നവര്‍ സജീവമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version