പുകയില മേഖലയിലെ വിദേശ നിക്ഷേപത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍

സിഗരറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കുള്ള എഫ്ഡിഐ നിയന്ത്രണങ്ങളുടെ പരിധി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പുകയില മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. സിഗരറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കുള്ള എഫ്ഡിഐ നിയന്ത്രണങ്ങളുടെ പരിധി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പുകയില ഉല്‍പ്പന്നങ്ങളുടെ ഫ്രാഞ്ചൈസികള്‍, ട്രേഡ്മാര്‍ക്ക്, ടൊബാക്കോ ബ്രാന്‍ഡിംഗ് എന്നീ മേഖലകളിലെല്ലാം എഫ്ഡിഐ നിയന്ത്രണങ്ങള്‍ വരും. സാങ്കേതിക മേഖലയിലെ കൂട്ടുകെട്ടുകള്‍ക്കും നിയന്ത്രണം വരും.

സാങ്കേതിക മേഖലയിലെ കൂട്ടുകെട്ടുകള്‍ക്കും നിയന്ത്രണം വരും

നിലവില്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രകാരം പുകയില ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഒരു എഫ്ഡിഐയും അനുവദനീയമല്ല.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐടിസി, ഗോഡ്ഫ്രെ ഫിലിപ്സ്, വിഎസ്ടി ഇന്‍ഡസ്ട്രീസ്, എന്‍ടിസി ഇന്‍ഡസ്ട്രീസ്, ഗോള്‍ഡന്‍ ടൊബാക്കോ എന്നിവയുടെ ഓഹരികള്‍ 1 മുതല്‍ 3 ശതമാനം വരെ ഇടിഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version