കടലിനടിയില്‍ ശത്രു നിരീക്ഷണത്തിനായി ഒരു സ്റ്റാര്‍ട്ടപ്പ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വ്യത്യസ്തമായ സ്റ്റാര്‍ട്ടപ്പുകള്‍ എന്നും സംരംഭകരംഗത്ത് ഒരു ആവേശമാണ്. ഇത്തരത്തില്‍ കടലിനടിയില്‍ ശത്രു നിരീക്ഷണത്തിനായി ഒരു സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തന നിരതമാകുകയാണ്. ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (IROV Technologies Private Limited) എന്ന സംരംഭത്തിനാണ് കടലിനടിയിലെ നിരീക്ഷണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണ പദ്ധതിക്ക് അനുമതി ലഭിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടേതാണ് അനുമതി.വെള്ളത്തിനടിയിലെ ശത്രു സാമഗ്രികള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിന് റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തില്‍ വിദൂരത്തു നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം വികസിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പ്രവര്‍ത്തനം യാഥാര്‍ഥ്യമാകുന്നതോടെ ശത്രുനീക്കം നിര്‍വീര്യമാക്കി രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.

ഈ ദൗത്യത്തിനായി ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഏഴ് സ്ഥാപനങ്ങളിലൊന്നാണ് ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനത്തിന് ഡി.ആര്‍.ഡി.ഒയുടെ ടെക്നോളജി വികസന നിധിയില്‍ നിന്ന് 10 കോടി രൂപ വരെ ലഭിക്കും. രണ്ടു വര്‍ഷത്തിനകം നിശ്ചിത സംവിധാനം അന്തിമമായി രൂപപ്പെടുത്തി ഡി.ആര്‍.ഡി.ഒക്ക് കൈമാറണം.

രാജ്യത്തെ ഏഴ് ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയുമാണ് നൂതന പ്രതിരോധ സാമഗ്രികള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ തെരഞ്ഞെടുത്തത്. നോയിഡയിലെ ഓക്സിജന്‍ 2 പ്രൈവറ്റ് ലിമിറ്റഡ്, സാഗര്‍ ഡിഫന്‍സ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈയിലെ ഡാറ്റാ പാറ്റേണ്‍ ഇന്ത്യ ലിമിറ്റഡ് എന്നിവ പട്ടികയില്‍ ഉള്ള മറ്റു സ്ഥാപനങ്ങളാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version