വിലക്കയറ്റത്തില്‍ കേരളം മുന്നോട്ട്, ഉപഭോക്താക്കള്‍ക്ക് കഷ്ടവും നഷ്ടവും മാത്രം!

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രാജ്യതലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമ്പോഴും കേരളത്തില്‍ വില കത്തിക്കയറുകയാണ്. റീടെയ്ല്‍ പണപ്പെരുപ്പം 12-മാസത്തെ താഴ്ചയിലെത്തിയിട്ടും കേരളത്തില്‍ വിലക്കുറവ് പ്രകടമാകുന്നില്ല. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞമാസം വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒഡീഷ (6.25%), കര്‍ണാടക (6.11%), തെലങ്കാന (5.97%), ആന്ധ്രാപ്രദേശ് (5.87%) എന്നിവയാണ് കേരളത്തിന് മുന്നിലുള്ളവ. ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റം -1.99%. ഉത്തരാഖണ്ഡ് (3.37%), ബംഗാള്‍ (3.40%) എന്നിവിടങ്ങളിലും സാധനങ്ങളുടെ വിലക്കയറ്റം താരതമ്യേന കുറവാണ്.

നഗര പ്രദേശങ്ങളില്‍ പണപ്പെരുപ്പം കുറയുമ്പോഴും ഗ്രാമീണമേഖലകളില്‍ കൂടുന്നതാണ് കേരളത്തിലെ പ്രശ്‌നം. കഴിഞ്ഞമാസം സംസ്ഥാനത്ത് നഗര മേഖലകളിലെ വിലക്കയറ്റത്തോത് ഏപ്രിലിലെ 5.10 ശതമാനത്തില്‍ നിന്ന് 4.91 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളിലേത് 5.42 ശതമാനത്തില്‍ നിന്ന് 5.83 ശതമാനമായി ഉയര്‍ന്നു. ഉപഭോക്തൃ വസ്തുക്കളില്‍ നിയന്ത്രിക്കാനാവാതെ വര്‍ധിക്കുന്നത് പച്ചക്കറികളുടെ വിലയാണ്.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞത് വില കൂടാന്‍ കാരണമായി.മാക്കിയിട്ടുണ്ട്. വിലക്കയറ്റത്തോത് 4 ശതമാനത്തിലേക്ക് കുറഞ്ഞാലേ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകൂ.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version