ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില; പവന് 560 രൂപ കൂടി

ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പുതിയ മാസത്തിലും കൃത്യമായ ഒരു വിപണി വിലയിലേക്ക് എത്താന്‍ സ്വര്‍ണത്തിനു കഴിയുന്നില്ല. വിലയിലുള്ള ചാഞ്ചാട്ടം കൂടി വരികയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. പെട്ടെന്നാണ് ചെറുതെങ്കിലും മാറ്റം ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ഇന്നലെ കുത്തനെ താഴേക്ക് വീഴ്ത്തിയിരുന്നു. ഇത് സ്വര്‍ണത്തേയും ബാധിച്ചു. എന്നാല്‍ സഖ്യകക്ഷികള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ എന്‍ഡിഎ തന്നെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ധാരണ ശക്തമായത് വിപണിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കി.

എന്നാല്‍ രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് നിരക്ക് ക്രമപ്പെട്ട് നില്‍ക്കുന്നത് സ്വര്‍ണ വിലയ്ക്കും അനുകൂലമായി മാറി രാജ്യാന്തര സ്വര്‍ണ വില 2353 ഡോളര്‍ നിരക്കില്‍ തുടരുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version