സ്വര്‍ണവില വീണ്ടും മേലേക്ക്; പവന് 53,320 രൂപ

സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,665 രൂപയായി. 200 രൂപ ഉയര്‍ന്ന് 53,320 രൂപയാണ് പവന്‍വില.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കഴിഞ്ഞയാഴ്ച 5 പ്രവൃത്തിദിനങ്ങളിലായി പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയും ഇടിഞ്ഞശേഷം ഇനി മുന്നോട്ട് പോകാനാണ് സ്വര്‍ണത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,665 രൂപയായി. 200 രൂപ ഉയര്‍ന്ന് 53,320 രൂപയാണ് പവന്‍വില. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,540 രൂപയിലെത്തി.

അടിസ്ഥാന പലിശനിരക്ക് കുറയുന്നതിന് ആനുപാതികമായി ബോണ്ടുകളുടെ ആദായനിരക്ക് താഴും . അതിനാല്‍ പണപ്പെരുപ്പം കുറഞ്ഞാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നിലപാടിലേക്ക് നീങ്ങും. ഇത് സ്വര്‍ണത്തിനു നേട്ടമാകും.

നിലവിലെ വില പ്രകാരം ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 57,725 രൂപ മിനിമം നല്‍കണം. 5 ശതമാനമാണ് പൊതുവേ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഇത് ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20-30 ശതമാനം വരെയുമാകാം. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍, ജി.എസ്.ടിയും ഹോള്‍മാര്‍ക്ക് ഫീസും ഉള്‍പ്പെടെ ഇന്ന് മിനിമം 57,725 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version