കര കയറുമോ കെ-ഫോണ്‍? പ്രതിമാസ ചെലവ് 15 കോടി !

കെ-ഫോണിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെട്ട കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

അതിവേഗ ഇന്റര്‍നെറ്റ് എല്ലാവരിലേക്കും എത്തിച്ചു വാര്‍ഷിക ലാഭം Rs.150 കോടി എത്തിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രവര്‍ത്തികമായ കെ ഫോണ്‍ വികസനം എവിടെയുമെത്തുന്നില്ല. എന്നാല്‍ കെ-ഫോണിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെട്ട കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

എ.ഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടിയാണ് കെ-ഫോണിന്റെ മാനേജ്ഡ് സര്‍വീസ് പ്രൊവൈഡര്‍. കൃത്യമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വഴി കൂടുതല്‍ വാണിജ്യ കണക്ഷനുകള്‍ കണ്ടെത്തി വരുമാനം കൂട്ടുകയാണ് ഈ കമ്പനിയുടെ ചുമതല. എന്നാല്‍ അതിനനുസരിച്ചുള്ള കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം.

ആദ്യ വര്‍ഷം 350 കോടി രൂപ കണ്ടെത്തുമെന്ന ഉറപ്പ് എവിടെയും എത്തിയിട്ടില്ല.കമ്പനി വഴിയെത്തുന്ന വരുമാനത്തിന്റെ 10 ശതമാനം കമ്മീഷനും 2 ശതമാനം ഇന്‍സെന്റീവും ആണ് കമ്പനിക്ക് ലഭിക്കുന്നത്.വാടകയ്ക്ക് 4,300 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍, 5,388 വീടുകളില്‍ വാണിജ്യ കണക്ഷന്‍, 34 ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ കണക്ഷന്‍ എന്നിവയിലൂടെയാണ് കെ-ഫോണിന് ഇതുവരെ വരുമാനം ലഭിച്ചത്. ഇതില്‍ കൂടുതലായി ഒന്നും കെ ഫോണിന് വേണ്ടി ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് 135 കോടി രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു കെ-ഫോണിന്റെ കണക്കുകൂട്ടല്‍. ഇതുവരെ 21,214 ഓഫീസുകളില്‍ കണക്ഷന്‍ കൊടുത്തുവെന്നു പറയുന്നു എങ്കിലും പ്രസ്തുത സ്ഥാപനങ്ങള്‍ ഇതുവരെ ബില്‍ അടച്ചിട്ടില്ലെന്നതാണ് വസ്തുത. ഓരോ മാസവും 15-18 കോടി രൂപയാണ് കെ-ഫോണിന്റെ ചെലവ്. വാര്‍ഷിക അറ്റകുറ്റപ്പണിക്ക് നല്‍കേണ്ട തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, പലിശ എന്നിവയ്ക്കൊപ്പം മറ്റ് ചെലവുകളും ഇതില്‍ ഉള്‍പ്പെടും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version