1300 കോടി വര്‍ഷം പഴക്കമുള്ള നക്ഷത്രകൂട്ടം; പേര് ശിവ-ശക്തി

1200 മുതല്‍ 1300 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഇവ

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോണമിയിലെ ഖ്യാതി മല്‍ഹാന്‍, ഹാന്‍സ്-വാള്‍ട്ടര്‍ റിക്സ് എന്നീ രണ്ട് ജ്യോതിശാസ്ത്രജ്ഞര്‍ ക്ഷീരപഥത്തിന്റെ രൂപീകരണത്തിലെ രണ്ട് അവിഭാജ്യ ഘടകങ്ങളോ നിര്‍മ്മാണ ബ്ലോക്കുകളോ ആണെന്ന് വിശ്വസിക്കപ്പെടുന്ന നക്ഷത്രകൂട്ടങ്ങളെ കണ്ടെത്തി.

1200 മുതല്‍ 1300 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഇവ. ഇതിന് പേര് നല്‍കിയിരിക്കുന്നത് ശക്തി, ശിവ എന്നിങ്ങനെയാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ്യ ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങളും യുഎസ് സ്ലോണ്‍ ഡിജിറ്റല്‍ സര്‍വേയില്‍ നിന്നുള്ള വിലയിരുത്തലുകളും വിശകലനം ചെയ്താണ് പുതിയ ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. ഓരോ താരസമൂഹത്തിനും ഒരു കോടി സൂര്യന്മാരുടെ പിണ്ഡമുണ്ട്. ആകാശഗംഗയുടെ അതിപ്രാചീന ബാല്യദശയില്‍ ഇവ നക്ഷത്രസമൂഹത്തിലേക്ക് കൂടിച്ചേരുകയോ ലയിക്കുകയോ ആയിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version